
കൊച്ചി ∙ ഗുരുതര രോഗമുള്ളതോ അപകടം പറ്റിയതോ ആയ
ദയാവധത്തിന് വിധേയമാക്കാനുള്ള സർക്കാർ തീരുമാനം
മരവിപ്പിച്ചു. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെയാണ് ആനിമൽ ഹസ്ബൻഡറി പ്രാക്ടീസസ് ആൻഡ് പ്രൊസീജേർസ് റൂൾസ് സെക്ഷൻ 8 (എ) പ്രകാരം പ്രഖ്യാപിച്ച ദയാവധം തടഞ്ഞത്.
സുപ്രീം കോടതി, ഹൈക്കോടതി മുൻ ഉത്തരവുകളുടെയും എബിസി നിയമത്തിന്റെയും അടിസ്ഥാനത്തിൽ ദയാവധം അനുവദിക്കാനാവില്ലെന്ന് ജസ്റ്റിസ് സി.എസ്.ഡയസ് വ്യക്തമാക്കി. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് തദ്ദേശവകുപ്പ് ഈ മാസം പ്രഖ്യാപിച്ച നടപടികളുടെ ഭാഗമായാണ് മൃഗങ്ങളെ ദയാവധത്തിന് വിധേയമാക്കാമെന്ന തീരുമാനമുണ്ടായത്. രോഗബാധ പടരുന്നത് തടയുന്നതിന്റെ ഭാഗമായി രോഗം വന്നതോ, രോഗം പരത്താൻ സാധ്യതയുള്ളതോ ആയ നായകളെന്ന് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കണ്ടെത്തുന്ന മൃഗങ്ങൾ, ഗുരുതരമായി പരുക്കേൽക്കുകയോ ജീവിക്കാൻ സാധ്യതയില്ലെന്ന് വെറ്ററിനറി ഡോക്ടർ സാക്ഷ്യപ്പെടുത്തുന്ന മൃഗങ്ങൾ എന്നിവയെ ദയാവധം നടത്താം എന്നായിരുന്നു തീരുമാനം.
എന്നാൽ 2023ലെ എബിസി നിയമത്തിൽ പറഞ്ഞിരിക്കുന്നത് പേവിഷബാധയുണ്ടെന്ന് കണ്ടാൽ നായകള്ക്ക് സ്വാഭാവികമായി ജീവൻ നഷ്ടമാകുന്നതു വരെ ഏകാന്തമായി പാർപ്പിക്കണം എന്നാണ്. സാധാരണ ഗതിയിൽ 10 ദിവസങ്ങൾ കൊണ്ട് അവയ്ക്ക് ജീവൻ നഷ്ടപ്പെടും.
ഇക്കാര്യവും ഇതു സംബന്ധിച്ച കോടതിയുടെ മുൻ ഉത്തരവുകളും ചൂണ്ടിക്കാട്ടിയാണ് ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ ദയാവധം തടഞ്ഞത്.
തെരുവുനായകളുടെ കടിയേറ്റവർക്കുള്ള നഷ്ടപരിഹാരം നിർണയിക്കാൻ സർക്കാർ മുന്നോട്ടുവച്ച കമ്മിറ്റി കോടതി അംഗീകരിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി, ജില്ലാ മെഡിക്കൽ ഓഫിസർ, തദ്ദേശ വകുപ്പ് ജോയിന്റെ സെക്രട്ടറി എന്നിവർ ചേർന്നതാണ് സമിതി.
ഈ സമിതി നിലവിൽ വരുന്നതു വരെ ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി പ്രവർത്തിക്കും. സർക്കാരുമായി ആലോചിച്ച് 14 ജില്ലകളിലും ഒരു മാസത്തിനുള്ളിൽ കമ്മിറ്റിയുടെ പ്രവർത്തനം ആരംഭിക്കാൻ ലീഗൽ സർവീസ് അതോറിറ്റി മെമ്പർ സെക്രട്ടറി മുൻകൈയെടുക്കണം.
തെരുവുനായകളുടെ കടിയേറ്റവർക്ക് ജില്ലാ, താലൂക്ക് സമിതികൾ മുഖേനെ നേരിട്ടോ ഓൺലൈനായോ നഷ്ടപരിഹാരത്തിനായുള്ള പരാതികൾ സമരപ്പിക്കാം. ഇതിന് ലീഗൽ സർവീസ് അതോറിറ്റി ആവശ്യമായ സഹായം നൽകണമെന്നും കോടതി ഉത്തരവിട്ടു.
തെരുവുനായകൾ ഉയർത്തുന്ന ഭീഷണി മറികടക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്ന വിധത്തിൽ എബിസി നിയമം ഭേദഗതി ചെയ്യുന്നതിന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പിനെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു.
എബിസി നിയമത്തിലെ പല ചട്ടങ്ങളും കർശനമായിരിക്കുമ്പോൾ തന്നെ അവ നടപ്പാക്കുക പ്രായോഗികമല്ലെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]