
ചെന്നൈ ∙
നാസയും ചേർന്നുള്ള സംയുക്ത ഉപഗ്രഹ ദൗത്യമായ നൈസാർ വിക്ഷേപണം വിജയകരം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയിൽ നിന്നു വൈകിട്ട് 5.40ന് ഉപഗ്രഹവുമായി ജിഎസ്എൽവി–എഫ് 16 റോക്കറ്റ് കുതിച്ചുയർന്നു.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങളിൽ ഏറ്റവും ചെലവേറിയതിൽ ഒന്നാണ് ഇത്. 1200 കോടി രൂപയോളമാണ് ദൗത്യത്തിന്റെ ചെലവ്,
27 മണിക്കൂർ കൗണ്ട് ഡൗൺ ഇന്നലെ ഉച്ചയ്ക്കു 2.10ന് ആരംഭിച്ചിരുന്നു.
ഭൗമനിരീക്ഷണം, പ്രകൃതിദുരന്തങ്ങളുടെ പ്രവചനം, വിലയിരുത്തൽ തുടങ്ങിയവയിൽ നിർണായകമാകുന്ന ഉപഗ്രഹമാണ് നൈസാർ. നാസയും ഐഎസ്ആർഒയും വികസിപ്പിച്ച ഓരോ റഡാറുകളാണ് ഈ ഇരട്ട
റഡാർ ഉപഗ്രഹത്തിലുള്ളത്.
ഭൂമിയിൽനിന്ന് 743 കിലോമീറ്റർ ഉയരത്തിലുള്ള സൺ–സിങ്ക്രണൈസ്ഡ് ഭ്രമണപഥത്തിലാണ് ഉപഗ്രഹം എത്തുക. നാസയുടെ റഡാർ ഉപയോഗിച്ചു വലുപ്പമുള്ള വസ്തുക്കളുടെയും ഐഎസ്ആർഒ റഡാർ ഉപയോഗിച്ച് വലുപ്പം കുറഞ്ഞവയുടെയും വിവരമെടുക്കാം.
ഇത്തരം 2 റഡാറുകൾ ഒരു ഉപഗ്രഹത്തിലെത്തുന്നത് ആദ്യം.
യുഎസിലെയും ഇന്ത്യയിലെയും ശാസ്ത്ര സമൂഹങ്ങൾക്ക് പൊതുവായ താൽപര്യമുള്ള മേഖലകളിലെ കരയുടെയും ഹിമത്തിന്റെയും രൂപഭേദം, കര ആവാസവ്യവസ്ഥകൾ, സമുദ്ര പ്രദേശങ്ങൾ എന്നിവയെക്കുറിച്ച് പഠിക്കുക എന്നതാണ് ദൗത്യത്തിന്റെ ലക്ഷ്യം.
വിക്ഷേപണത്തിനു മുന്നോടിയായി, ഐഎസ്ആർഒ ചെയർമാൻ ഡോ.വി.നാരായണൻ ഉപഗ്രഹത്തിന്റെയും വിക്ഷേപണ വാഹനത്തിന്റെയും ചെറു പതിപ്പുകളുമായി തിരുപ്പതിയിൽ ദർശനം നടത്തിയിരുന്നു
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]