
മലപ്പുറം∙ അരീക്കോട് വടക്കും മുറിയിലെ പോൾട്രി ഫാമിന്റെ മലിനജല സംസ്കരണ പ്ലാന്റിൽ വീണ് മൂന്ന് അതിഥി തൊഴി ലാളികൾ മരിച്ചു. അസം സ്വദേശികളായ ശരണിയ (46), സമദലി (20), ബിഹാർ സ്വദേശി വികാസ് കുമാർ (29) എന്നിവരാണ് മരിച്ചത്.
മാലിന്യക്കുഴി ശുചീകരണത്തിനിറങ്ങിയപ്പോൾ ശ്വാസതടസ്സമുണ്ടായതാണ് അപകട കാരണം.
മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ.
രാവിലെ 10.30ന് ആണ് സംഭവം. മാനേജർ രാവിലെ തൊഴിലാളികളെ ഫോണിൽ വിളിച്ചപ്പോൾ പ്രതികരിക്കാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടത്.
വികാസ് മെക്കാനിക്കും മറ്റുള്ളവർ തൊഴിലാളികളുമാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]