
ദില്ലി: ഛത്തീസ്ഡഡില്‍ കന്യസ്ത്രീകൾ അറസ്റ്റിലായ സംഭവം ലോക്സഭയില്‍ ഉന്നയിച്ച് കെ സി വേണുഗോപാൽ എംപി.ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന കന്യാസ്ത്രീകളെ ബജ്രംഗ് ദളിന്റെ സമ്മർദ്ദത്തിൽ അറസ്റ്റ് ചെയ്തെന്നും കഴിഞ്ഞ അഞ്ച് ദിവസമായി നിരപരാധികളായ കന്യാസ്ത്രീകൾ ജയിലിലാണെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഛത്തീസ്ഗഡില്‍ നിന്നുള്ള ബിജെപി എംപിമാർ കോൺഗ്രസിനെ എതിർത്തു.
യാഥാർത്ഥ്യം മറച്ചു വയ്ക്കുന്നു എന്നാണ് ബിജെപി എംപിമാർ ആരോപിക്കുന്നത്. ബിജെപി എംപിമാർക്കെതിരെ ബഹളം വച്ച് ഹൈബി ഈഡനും ബെന്നി ബഹനാനും കോൺഗ്രസ് എംപിമാർ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിക്കുകയും ചെയ്തു.
വിഷയത്തില്‍ ഇന്നലെ സഭയില്‍ ചര്‍ച്ച ആവശ്യപ്പെട്ട് പ്രതിപക്ഷ പ്രതിപക്ഷം ബഹളം വെച്ചിരുന്നു. വലിയ രീതിയിലുള്ള വിമര്‍ശനമാണ് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിഷയത്തില്‍ ഉയരുന്നത്.
നിലവില്‍ കസ് പരിഗണിക്കാന്‍ അധികാരമില്ലെന്നാണ് സെഷന്‍സ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ ബജ്റംഗ്ദൾ പ്രവര്‍ത്തകര്‍ കോടതിക്ക് പുറത്ത് ആഹ്ലാദ പ്രകടനം നടത്തുന്നുണ്ട്.
അറസ്റ്റിലായ കന്യാസ്ത്രീകളെ ബജ്റംഗ് ദൾ പ്രവർത്തകർ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. പ്രവർത്തകർ ഇവരോട് വിവരങ്ങൾ ചോദിച്ചറിയുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.
പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇവരുടെ ചോദ്യം ചെയ്യൽ. കന്യാസ്ത്രീകളുടെ ബാഗുകളും ബജറംഗ് ദൾ പ്രവർത്തകർ പരിശോധിച്ചതായാണ് വിവരം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]