
ഭോപാൽ ∙ മധ്യപ്രദേശിലെ സത്ന ജില്ലയിലെ കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ നിലാൻഷു ചതുർവേദിയുടെ വീട്ടിൽ ജോലി ചെയ്തിരുന്ന യുവതി
. 24 വയസ്സുകാരിയായ സുമൻ നിഷാദ് ആണ് മരിച്ചത്.
യുവതിയും അമ്മയും കഴിഞ്ഞ കുറച്ചു വർഷങ്ങളായി നിലാൻഷു ചതുർവേദിയുടെ വീട്ടിൽ ജോലി ചെയ്യുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
കോണ്ഗ്രസ് നേതാവിന്റെ വീടിന്റെ മൂന്നാം നിലയിലുള്ള ശുചിമുറിയിൽ ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. ചതുർവേദിയുടെ ഭാര്യയുടെ പേരിൽ ലൈസൻസുള്ള തോക്ക് ഉപയോഗിച്ചാണ് സുമൻ വെടിയുതിർത്തതെന്നു പൊലീസ് പറഞ്ഞു.
ഉടൻ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഒക്ടോബറിൽ സുമന്റെ വിവാഹം നിശ്ചയിച്ചിരിക്കുകയായിരുന്നു. ഇതിനുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് സംഭവം.
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരുമിച്ചത് ഭക്ഷണം കഴിക്കുകയായിരുന്നെന്നും പെട്ടെന്ന് സുമൻ എഴുന്നേറ്റ് മുകളിലേക്ക് പോയെന്നും ശബ്ദം കേട്ട് പോയി നോക്കിയപ്പോൾ മകൾ വെടിയേറ്റ് കിടക്കുന്നതാണ് കണ്ടതെന്നും അമ്മ സുബിയ പറഞ്ഞു.
സുമൻ സ്ഥിരം ഫോണിൽ സംസാരിക്കുന്നത് സംബന്ധിച്ച് അമ്മയുമായി തർക്കമുണ്ടായിരുന്നെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറഞ്ഞു. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരും ഫൊറൻസിക് സംഘവും കുറ്റകൃത്യം സ്ഥലത്തെത്തി പരിശോധന നടത്തി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]