
കൽപ്പറ്റ: വയനാട് ഉരുള്‍പൊട്ടലിനെ തുടർന്ന് വിവിധ വകുപ്പുകള്‍ കണ്ട്രോള് റൂമുകള്‍ തുറന്നു. എന്‍എച്ച്എം സ്റ്റേറ്റ് മിഷന് ഡയറക്ടര്‍ ഡോ. ജീവന് ബാബുവിന്റെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രാദേശികമായി ഏകോപിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ. റീന, അഡീഷണല്‍ ഡയറക്ടര്‍ ഡോ. റീത്ത, എന്‍എച്ച്എം സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. ബിജോയ് തുടങ്ങിയവരും സംസ്ഥാനതല സംഘത്തിലുണ്ടാകും. ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലും ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലും കണ്ട്രോള് റൂമുകള്‍ ആരംഭിച്ചു.
കണ്ട്രോള് റൂം 1077,
വയനാട്- 04936 204151, 9562804151, 8078409770
സുൽത്താൻ ബത്തേരി- 04936 223355, 04936 220296
മാനന്തവാടി- 04935 241111, 04935 240231, 9446637748
വൈത്തിരി- 04936 256100, 8590842965, 9447097705
ആരോഗ്യ വകുപ്പ് മന്ത്രിയുടെ ഓഫീസിലെ കണ്ട്രോള് റൂം: 8075401745
സ്റ്റേറ്റ് കണ്ട്രോള് റൂം: 9995220557, 9037277026, 9447732827
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]