
കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി പോലീസുകാരെ ആക്രമിച്ചു ; പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു
കൊച്ചി : കാപ്പ നിയമ പ്രകാരം നാടുകടത്തപ്പെട്ട പ്രതി പൊലീസുകാരെ ആക്രമിച്ച കേസില്‍ പിടിയില്‍. ഞാറക്കല്‍ എളങ്കുന്നപ്പുഴ മാലിപ്പുറം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന അംഷാദിനെ (27) ആണ് ഞാറക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങള്‍ തടയല്‍ നിയമ പ്രകാരം കൊച്ചി സിറ്റി പോലീസ് കമ്മീഷണറുടെ ഉത്തരവനുസരിച്ച് അംഷാദിനെ കൊച്ചി സിറ്റിയില്‍ നിന്ന് നാടുകടത്തിയതാണ്.
കൊലപാതക ശ്രമ കേസിലെ പ്രതിയായ അംഷാദിന്റെ ചേട്ടൻ നൗഷർബാനെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥനെയാണ് അംഷാദും നൗഷർബാനും ചേർന്ന് ആക്രമിച്ചത്. നൗഷർ ബാൻ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. അംഷാദിനെതിരെ പിടിച്ചുപറി, അടിപിടി, കഞ്ചാവ് കടത്ത് എന്നിവ ഉള്‍പ്പെടെ നിരവധി കേസുകള്‍ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഞാറക്കല്‍ ഇൻസ്പെക്ടർ സുനില്‍ തോമസിന്റെ നിർദ്ദേശപ്രകാരം എസ്ഐ കെ ആർ അനില്‍കുമാർ, എസ് സി പി ഒമാരായ പ്രശാന്ത്, ഷിബിൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |