
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ പ്രകാശനം ചെയ്യുന്നു. ജൂലൈ മുപ്പത്തി ഒന്നാം തിയതി ബുധനാഴ്ചയാണ് ബമ്പറിന്റെ ടിക്കറ്റ് പ്രകാശനം നടക്കുക. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ചലചിത്ര താരം അര്ജുന് അശോകന് നല്‍കിയാകും ടിക്കറ്റ് പ്രകാശനം ചെയ്യുക. അന്നെദിവസം മൺസൂൺ ബമ്പർ നറുക്കെടുപ്പും നടക്കും.
25 കോടി രൂപയാണ് ഇക്കുറിയും തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. 500 രൂപയാണ് ഒരു ടിക്കറ്റിന്റെ വില. രണ്ടാം സമ്മാനം ഒരു കോടി രൂപ (20 പേര്‍ക്ക് ), മൂന്നാം സമ്മാനമായ 50 ലക്ഷം രൂപ ഓരോ പരമ്പരകള്‍ക്കും രണ്ടു വീതം സമ്മാനമെന്ന കണക്കില്‍ 20 പേര്‍ക്ക് ലഭിക്കും. ഓരോ പരമ്പരയിലും 10 പേര്‍ക്കു വീതം അഞ്ചു ലക്ഷവും രണ്ടു ലക്ഷവുമാണ് യഥാക്രമം നാലും അഞ്ചും സമ്മാനങ്ങള്‍.സമാശ്വാസ സമ്മാനമായി ഒന്‍പതു പേര്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം ലഭ്യമാകും.
ബിആര്‍ 99 ഓണം ബമ്പര്‍ നറുക്കെടുപ്പിന് 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. കേരള ലോട്ടറി വകുപ്പിന്റെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള ഏക ബമ്പറാണ് തിരുവോണം ബമ്പർ. 2022ൽ ആയിരുന്നു 25 കോടി ഒന്നാം സമ്മാനമായി നൽകാൻ തുടങ്ങിയത്. തിരുവനന്തപുരം സ്വദേശിയായ അനൂപ് ആയിരുന്നു ആദ്യത്തെ ഭാഗ്യശാലി.
അതേസമയം, പത്ത് കോടി രൂപയാണ് മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനം. ആരാകും ആ ഭാഗ്യശാലി എന്നറിയാൻ ഇനി ഒരു ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ലോട്ടറി ഷോപ്പുകളിൽ മികച്ച വിൽപ്പനയാണ് ബമ്പറിന് നടക്കുന്നത്. ഇതിൽ കൂടുതലും ഷെയറിട്ട് ലോട്ടറി എടുക്കുന്നവരാണെന്ന് കച്ചവടക്കാർ പറയുന്നു. 250 രൂപയാണ് മൺസൂൺ ബമ്പറിന്റെ ടിക്കറ്റ് വില.
Last Updated Jul 29, 2024, 5:54 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]