
തിരുവനന്തപുരം: കെപിസിസി ഭാരവാഹി യോഗത്തിലെ വാർത്ത ചോർന്ന സംഭവത്തിൽ മാധ്യമങ്ങളെ പഴിച്ച് കെ സുധാകരൻ. വാർത്തയ്ക്ക് പിന്നിൽ ചില മാധ്യമപ്രവർത്തകരും സ്ഥാപനങ്ങളുമാണ്. ഇവർ എകെജി സെന്ററിൽ നിന്ന് എറിഞ്ഞ് കൊടുക്കുന്ന വറ്റുകൾ കീശയിലാക്കിയവരാണെന്ന് സുധാകരൻ കുറ്റപ്പെടുത്തി.
പിണറായി വിജയന്റെ സ്വർണ്ണക്കടത്തിലെ വിഹിതവും വാങ്ങിച്ച് കോൺഗ്രസ്സിനെതിരെ പ്രചാരണം നടത്തുകയാണെന്നാണ് സുധാകരൻ്റെ വിമര്‍ശനം. പാർട്ടി പ്രവർത്തകരെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം ഇനി ഇവിടെ ചിലവാകില്ല. എനിക്കോ എന്നോടോ യാതൊരു തർക്കങ്ങളും പാർട്ടിയിലെ ഒരു നേതാവിനുമില്ല. എന്നാൽ സിപിഎമ്മിനെ പോലെ വാർത്തയുടെ പേരിൽ ചാനൽ ബഹിഷ്കരിക്കാൻ കോൺഗ്രസ് ഇല്ലെന്നും സുധാകരൻ കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]