
മരം വീഴുമ്പോൾ ട്രാക്കിൽ ട്രെയിൻ; 600 മീറ്റർ പിന്നിലേക്ക് ഓടി സിഗ്നൽ നൽകി: അനന്തുവിന്റെ ഇടപെടലിൽ ഒഴിവായത് വൻ ദുരന്തം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ആലപ്പുഴ∙ ചെങ്ങന്നൂർ മടത്തുംപടിയിൽ റെയിൽവേ വൈദ്യുതി ലൈനിനു മുകളിലേക്ക് മരം കടപുഴകി വീണ് വൻ ദുരന്തം ഉണ്ടാകേണ്ടത് ഒഴിവാക്കിയത് ട്രാക്ക് മെയിന്റനർ ഇ.എസ്. അനന്തുവിന്റെ സമയോചിത ഇടപെടൽ.മരം വീണ സമയത്ത് നാഗർകോവിൽ-കോട്ടയം പാസഞ്ചർ ട്രെയിൻ ട്രാക്കിലുണ്ടായിരുന്നു. വൻ ദുരന്തം തലനാരിഴക്കാണ് ഒഴിവായതെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. മരം വീഴുന്നത് കണ്ട അനന്തു, 600 മീറ്ററോളം പിന്നിലേക്ക് ഓടി സിഗ്നൽ നൽകി ട്രെയിൻ തടഞ്ഞുനിർത്തുകയായിരുന്നു.
ട്രാക്കിലേക്ക് കടപുഴകി വീണ മരം നീക്കിയതോടെ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. വിവിധ സ്റ്റേഷനുകളിൽ പിടിച്ചിട്ടിരുന്ന ട്രെയിനുകൾ ഓടിത്തുടങ്ങി.