
‘ഭാഗ്യക്കേട്’; സമ്മാനാർഹമായ ലോട്ടറി ടിക്കറ്റും പണവും നഷ്ടമായി, ബാഗ് എടത്വ സ്വദേശിയുടേത്
ആലപ്പുഴ∙ ബാഗിൽ കരുതിയിരുന്ന പണവും സമ്മാനാർഹമായ ലോട്ടറി ടിക്കറ്റുകളും യാത്രാമധ്യേ നഷ്ടപ്പെട്ടു. ലോട്ടറി ഏജന്റ് എടത്വ ചെക്കിടിക്കാട് വേലേ പറമ്പിൽ അലക്സാണ്ടറിന്റെ ബാഗാണ് ജീവനക്കാരനായ സാമിൽനിന്ന് വളഞ്ഞ വഴിക്കും തകഴി പച്ചക്കുമിടയിൽ നഷ്ടപ്പെട്ടത്.
ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്തിരുന്ന ഇദ്ദേഹം ബാഗ് അരയിൽ ബെൽറ്റിൽ കെട്ടിയിരിക്കുകയായിരുന്നു.
വളഞ്ഞ വഴിയിലെത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട
വിവരമറിയുന്നത്. സമ്മാനാർഹമായ 5,03,063 രൂപയുടെ വിവിധ ലോട്ടറി ടിക്കറ്റുകളും ടിക്കറ്റെടുക്കാനായി കരുതിയിരുന്ന 50,850 രൂപയുമാണ് ബാഗിലുണ്ടായിരുന്നത്.
ഇതു സംബന്ധിച്ച് ആലപ്പുഴ ജില്ലാ പൊലീസ് മേധാവി, അമ്പലപ്പുഴ പൊലീസ് എന്നിവർക്ക് പരാതി നൽകി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]