
പലക്കാട് കപ്പൂർ കൂനംമൂച്ചി പാറക്കൽ പള്ളിക്ക് സമീപം അനധികൃതമായി സൂക്ഷിച്ച അലോപ്പതി മരുന്നുകൾ പിടികൂടി. പാലക്കാട് ജില്ല ഡ്രഗ് ഇൻസ്പെക്ടറുടെ ഓഫീസിൽ ഈമെയിൽ വഴി ലഭിച്ച പരാതിയെ തുടർന്ന് ജില്ലാ ഡ്രഗ് കണ്ട്രോൾ വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
അധികൃതമായി സൂക്ഷിച്ച സൈക്കോ ട്രോപിക് , ആന്റിബയോട്ടിക്,ഷെഡ്യൂൾ H1 വിഭാഗത്തിൽ പെടുന്ന മാരക അസുഖങ്ങൾക്കുള്ളവ എന്നിങ്ങനെ പതിനായിരം രൂപ വില വരുന്ന മരുന്നുകൾ ആണ് കണ്ടെത്തിയത്.
കൂനംമൂച്ചി പാറക്കൽ പള്ളിക്കൽ സമീപത്തെ സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതിയിലുള്ള കെട്ടിടത്തിലെ
റൂമിലെ വിവിധ ഭാഗങ്ങളിൽ ഒളിപ്പിച്ച നിലയിലായിരുന്നു മരുന്നുകൾ. അലോപ്പതി മരുന്നുകൾ വിതരണം ചെയ്യാനുള്ള ലൈസൻസോ മരുന്നുകൾ വാങ്ങിയതിന്റെ ബില്ലുകളോ ഹാജരാക്കാൻ ആവശ്യപ്പെട്ടെങ്കിലും സ്ഥാപനത്തിലെ പ്രതിനിധികൾക്ക് ഹാജരാക്കാൻ ആയില്ല. സ്വകാര്യ ട്രസ്റ്റിന്റെ ഉടമസ്ഥതിയിലുള്ള കെട്ടിടത്തിൽ ആയുർവേദ ഫാർമസി പ്രവർത്തിക്കുന്നുണ്ട്. ഇതിനോട് ചേർന്ന മുറിയിലാണ് മരുന്നുകൾ ഒളിപ്പിച്ചിരുന്നത്.
പാറക്കൽപള്ളി കമ്മിറ്റി ഭാരവാഹികളുടെയും നാട്ടുകാരുടെയും പരാതിയിലായിരുന്നു
ജില്ലാ ഡ്രഗ് ഇൻസ്പെക്ടർമാരായ ഡി.ദിവ്യ, എ.കെ ലിജീഷ്, എ കെ ഷഫ്നാസ് എന്നിവർ അടങ്ങുന്ന സംഘം പരിശോധന നടത്തിയത്. ശനിയാഴ്ച അഞ്ചുമണി മുതൽ തുടങ്ങിയ പരിശോധന 10 മണി വരെ നീണ്ടുനിന്നു.
ഇവിടെ അനധികൃതമായി മരുന്ന് വില്പനയും ചികിത്സയും നടക്കുന്നതായി നാട്ടുകാർ ചാലിശ്ശേരി പൊലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന് സ്ഥാപനത്തിൽ പോലീസ് പരാതി നൽകിയിരുന്നു.
പിടിച്ചെടുത്ത മരുന്നുകൾ പട്ടാമ്പി കോടതിയിൽ ഹാജരാക്കും.
അതേസമയം വ്യാജവൈദ്യ ചികിത്സയ്ക്കപ്പുറം മന്ത്രവാദ ചികിത്സയും നടത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി നിരവധി പേരാണ് ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുന്നതെന്നും നാട്ടുകാർ പറഞ്ഞു. ഡ്രഗ് കണ്ട്രോൾ വിഭാഗം നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ചാലിശ്ശേരി പൊലീസ് അറിയിച്ചു.
Story Highlights : Illegally stored allopathic medicines seized in Palakkad
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]