

’ഉയരത്തിൽ അവസാനിപ്പിക്കുന്നു’… ഗംഭീരം രോഹിത്…. കോഹ്ലി ക്രിക്കറ്റിലെ യഥാർഥ ചാമ്പ്യൻ ; ഹൃദയം നിറയ്ക്കും കുറിപ്പുമായി സച്ചിൻ ടെണ്ടുൽക്കർ
സ്വന്തം ലേഖകൻ
മുംബൈ: അന്താരാഷ്ട്ര ടി20യിൽ നിന്നു വിരമിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയ്ക്കും മുൻ നായകൻ വിരാട് കോഹ്ലിക്കും ആശംസകൾ നേർന്നു ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കറുടെ ഹൃദയം നിറയ്ക്കും കുറിപ്പ്. രോഹിത് രാജ്യത്തിന്റെ അഭിമാനമാണെന്നും കോഹ്ലിയുടെ മഹത്വം വെളിപ്പെടുത്തുന്നതാണ് ഫൈനലിലെ ഇന്നിങ്സെന്നും സച്ചിൻ കുറിച്ചു.
സച്ചിന്റെ കുറിപ്പ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
’ഉയരത്തിൽ അവസാനിപ്പിക്കുന്നു’
’രോഹിത്… ഭാവി വാഗ്ദാനമായ താരത്തിൽ നിന്നു ലോകകപ്പ് ജേതാവായ ക്യാപ്റ്റനിലേക്കുള്ള നിങ്ങളുടെ പരിണാമത്തിനു ഞാൻ അടുത്തു നിന്ന സാക്ഷിയാണ്. നിങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധതയും അസാധാരണ മികവും രാജ്യത്തിനു നൽകിയത് വലിയ അഭിമാനമാണ്. നയിച്ചത് ഒരു ടി20 ലോക കിരീടത്തിലേക്കാണ്!! ഈ വിജയം നിങ്ങളുടെ സ്റ്റാർ കരിയറിനു മികച്ച പര്യവസാനം തന്നെ നൽകുന്നു. ഗംഭീരം രോഹിത്!’- സച്ചിൻ കുറിച്ചു.
’വിരാട് കോഹ്ലി… നിങ്ങൾ ക്രിക്കറ്റിലെ യഥാർഥ ചാമ്പ്യനാണ്. ടൂർണമെന്റിൽ മുഴുവൻ നിങ്ങൾക്ക് മോശം സമയമായിരുന്നു. എന്നാൽ താങ്കൾ മാന്യൻമാരുടെ കളിയിലെ മഹത്തായ താരമാണെന്നു ഇന്നലെ രാത്രി ഒരിക്കൽ കൂടി തെളിയിച്ചു. അവസാന വിജയം നൽകുന്ന അനുഭവം 6 ലോകകപ്പുകൾ കളിച്ച എനിക്ക് നന്നായി അറിയാം. ലോങ് ഫോർമാറ്റിൽ നിങ്ങൾ ഇന്ത്യയ്ക്കായി മത്സരിച്ച് വിജയങ്ങൾ സ്വന്തമാക്കുമെന്നു ഞാൻ പ്രതീക്ഷിക്കുന്നു’- സച്ചിൻ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]