
ആലപ്പുഴ: വീട്ടിലെ പ്രാരാബ്ദങ്ങളും കടങ്ങളും കാരണം അർമേനിയയിലേക്ക് ജോലി തേടി പോയതാണ് കായംകുളം സ്വദേശി അഖിലേഷ്. എന്നാൽ അവിടെ വെച്ച് ക്രൂരമായ മർദ്ദനമാണ് അഖിലേഷിന് നേരിടേണ്ടി വന്നത്. ലഹരി കച്ചവടം നടത്താൻ നിർബന്ധിച്ചു വെന്നും വഴങ്ങാതെ വന്നപ്പോൾ തലയ്ക്കു പിറകിൽ സ്റ്റീൽ പൈപ്പ് കൊണ്ട് അടിച്ചു എന്നും അഖിലേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
അർമേനിയിൽ നല്ല ജോലിയായിരുന്നു അഖിലേഷിന് മുന്നിലെ വാഗ്ദാനം. ഇ-വിസയിലായിരുന്നു അഖിലേഷ് അർമേനിയയിലേക്ക് പോയത്. കൊല്ലം സ്വദേശി സാബിർ നാസർ എന്നയാൾ മുഖേനെയാണ് അർമേനിയയിലെത്തിയത്. അവിടെയെത്തിയതോടെ ലഹരി കച്ചവടം നടത്താൻ നിർബന്ധിച്ചു. വഴങ്ങാതെ വന്നപ്പോൾ ഉപദ്രവിച്ചു.മുഖത്ത് അടിച്ചു. തലയ്ക്ക് പിറകിൽ സ്റ്റീൽ പൈപ്പ് കൊണ്ട് അടിച്ചു. കുടുംബം ഇടപെട്ട് എംബസി വഴിയാണ് താൻ നാട്ടിൽ എത്തിയതെന്നും അഖിലേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
മലയാളികളെ ഉൾപ്പടെ അർമേനിയയിൽ എത്തിച്ച് ലഹരിക്കടത്തിനും കച്ചവടത്തിനും ഉപയോഗിക്കുന്ന സംഘം പ്രവർത്തിക്കുന്നതായി അഖിലേഷ് ആരോപിച്ചു. മലയാളികളടക്കമാണ് തന്നെ തട്ടിപ്പിൽ കുടുക്കിയതെന്നും
അഖിലേഷും കുടുംബവും എഡിജിപിക്ക് ഉൾപ്പടെ പരാതി നൽകി.
Last Updated Jun 30, 2024, 9:15 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]