
ലൂസിഫര്‍ എന്ന അരങ്ങേറ്റ ചിത്രം കൊണ്ടുതന്നെ സംവിധായകന് എന്ന നിലയില്‍ പ്രേക്ഷകാംഗീകാരം നേടിയ താരമാണ് പൃഥ്വിരാജ്. ബ്രോ ഡാഡി എന്ന ഒടിടി റിലീസിന് ശേഷം മോഹന്‍ലാല്‍ തന്നെ നായകനാവുന്ന ലൂസിഫര്‍ രണ്ടാം ഭാഗം, എമ്പുരാന്റെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോള്‍. ലൂസിഫര്‍ ഫ്രാഞ്ചൈസിക്ക് തിരക്കഥയൊരുക്കുന്ന മുരളി ഗോപിയുടെ തന്നെ രചനയില്‍ ഒരു മമ്മൂട്ടി ചിത്രം ചെയ്യാനുള്ള ആഗ്രഹത്തെക്കുറിച്ച് പൃഥ്വിരാജ് നേരത്തെ പറഞ്ഞിട്ടുണ്ട്. ഒപ്പം മുരളി ഗോപിയും. എന്നാല്‍ അത്തരം ഒരു പ്രോജക്റ്റിനായി എത്ര നാള് കാത്തിരിക്കേണ്ടിവരും? പ്രേക്ഷകരുടെ മനസിലുള്ള ഈ ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് മുരളി ഗോപി ഇപ്പോള്‍.
ഓണ്‍ലുക്കേഴ്സ് മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മുരളി ഗോപി ഇതേക്കുറിച്ച് പറയുന്നത്. ഒരു മമ്മൂട്ടി ചിത്രം പ്ലാനിലുണ്ടെന്നും മുരളി ഗോപി എഴുതുകയാണെന്നും നേരത്തെ പൃഥ്വിരാജ് അറിയിച്ചിരുന്നു. ഈയൊരു ചിത്രം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് മുരളി ഗോപിയുടെ മറുപടി ഇങ്ങനെ- “അങ്ങനെ ഒരു പ്ലാനുണ്ട്. പക്ഷേ അത് എപ്പോള്‍ എന്നുള്ളതാണ്. ഇനിയിപ്പൊ പ്രോജക്റ്റ്സ് ഇങ്ങനെ വരുന്നുണ്ട്. ഞങ്ങളുടെ ആഗ്രഹമാണ് അത്. ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. അത് എപ്പോള്‍ സംഭവിക്കുമെന്നുള്ളതാണ്. രാജുവിന് രാജുവിന്റെ പ്രോജക്റ്റ്സ് ഉണ്ട്. എനിക്ക് എന്റേത് ഉണ്ട്”, മുരളി ഗോപി വസ്തുത വ്യക്തമാക്കുന്നു.
മമ്മൂട്ടി എന്ന വ്യക്തിത്വത്തെ താന്‍ എങ്ങനെയാണ് വീക്ഷിക്കുന്നതെന്ന് മുരളി ഗോപി നേരത്തെ പറഞ്ഞിട്ടുണ്ട്- “മമ്മൂക്ക അടക്കമുള്ളവര്‍ പ്രചോദനങ്ങളാണ്. എനിക്ക് ഒരു പാട്രിയാര്‍ക്കിയല്‍ ഫീലുള്ള ആളാണ് അദ്ദേഹം. പഴയ-പുതിയ കാലങ്ങളുടെ ഒരു യഥാര്‍ഥ സങ്കലനം ഉള്ള ആളാണെന്നും തോന്നിയിട്ടുണ്ട്. വളരെ നാടനായ ഒരു മനുഷ്യനെയും അദ്ദേഹത്തില്‍ കാണാന്‍പറ്റും. എനിക്ക് അച്ഛന്റെ അടുത്തിരിക്കുന്നതുപോലെയുള്ള ഒരു ഫീല്‍ ആണ്. അദ്ദേഹത്തിന്റെ മനസില്‍ നമ്മളോടുള്ള സ്നേഹം നമുക്ക് ഫീല്‍ ചെയ്യാന്‍ പറ്റും, പക്ഷേ അത് പ്രകടിപ്പിക്കുന്ന രീതി വേറെ ആയിരിക്കും. എനിക്ക് വളരെ ഇഷ്ടവും ബഹുമാനവുമുള്ള ഒരാളാണ് മമ്മൂട്ടി സാര്‍”, മുരളി ഗോപി പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]