
ഡൽഹിയിലെ വെള്ളക്കെട്ടിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർ കൂടി മുങ്ങി മരിച്ചു. സമയപൂർ ബദലിൽ 12 വയസ്സുകരായ രണ്ട് കുട്ടികളും ഷാലിമാർ ബാഗിൽ 20 വയസ്സുകാരനുമാണ് മുങ്ങി മരിച്ചത്.
ഇതോടെ ഡൽഹിയിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 11 ആയി. ശനിയാഴ്ച ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ ഉയർന്നത്.
നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ നടപടി സ്വീകരിച്ചെന്ന് അധികൃതർ പറഞ്ഞു. അടുത്ത രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
വെള്ളിയാഴ്ച രാവിലെയാണ് ഡൽഹിയിൽ ശക്തമായ മഴ തുടങ്ങിയത്. അതിശക്തമായ മഴയിൽ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ടും ഗതാഗത തടസവും നേരിട്ടിരുന്നു. ചൊവ്വാഴ്ച വരെയാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
Story Highlights : 11 dead as heavy rains lash capital city
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]