
അബുദാബി: അബുദാബിയിലെ പ്രധാന റോഡുകള്‍ ഇന്ന് മുതല്‍ ഭാഗികമായി അടയ്ക്കുമെന്ന് എഡി മൊബിലിറ്റി അറിയിച്ചു. ജൂണ്‍ 29 ശനിയാഴ്ച മുതലാണ് റോഡുകള്‍ അടച്ചിടുന്നത്.
സയീദ് ബിൻ ഷാഖ്ബൗത്ത് സ്ട്രീറ്റ് ഭാഗികമായി അടച്ചിടുകയും എതിർവശത്തുള്ള ഗതാഗതം വഴിതിരിച്ചുവിടുകയും ചെയ്യും. ജൂണ്‍ 29 ശനിയാഴ്ച മുതല്‍ ജൂലൈ 22 വരെ ഇത് നിലവിലുണ്ടാകും. അതേസമയം ഇ11 ശൈഖ് മക്തൂം ബിൻ റാഷിദ് റോഡിൽ ഇന്ന് മുതൽ ജൂലൈ 3 രാവിലെ 6 മണി വരെ റോഡ് ഭാഗികമായി അടയ്ക്കും. അൽ ഷഹാമയിലേയ്ക്ക് പോകുന്ന വലത് പാതയാണ് അടയ്ക്കുക. അൽ കരാമ സ്ട്രീറ്റിലും ഭാഗിക റോഡ് അടച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാത്രി 11.30 മുതൽ ജൂലൈ 1 പുലർച്ചെ 5 വരെ രണ്ട് വലത് പാതകളായിരിക്കും അടച്ചിടുക. ഇതേ സ്ട്രീറ്റിലെ ഇടത് പാത ഭാഗികമായി അടച്ചിടൽ ഇന്നലെ രാത്രി (ജൂണ്‍ 28) 11 മുതൽ ഇന്ന് (ജൂണ്‍ 29) രാത്രി 11.30 വരെ ആയിരിക്കും.
Read Also –
ഇ10 ശൈഖ് സായിദ് ബിൻ സുൽത്താൻ റോഡ് ഭാഗികമായി അടച്ചിടും. ജൂണ്‍ 28 മുതല്‍ ജൂലൈ 1 തിങ്കളാഴ്ച രാവിലെ അഞ്ച് മണി വരെയാണ് അടച്ചിടുക. അബുദാബിയിലേക്കുള്ള മൂന്ന് വലത് പാതകളാണ് അടച്ചിരിക്കുന്നത്. ജാഗ്രതയോടെ വാഹനമോടിക്കാനും ട്രാഫിക് നിയമങ്ങളും നിയന്ത്രണങ്ങളും പാലിക്കാനും അതോറിറ്റി അഭ്യര്‍ത്ഥിച്ചു.
Last Updated Jun 29, 2024, 5:50 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]