
ദില്ലി: അന്തരിച്ച ശതകോടീശ്വരൻ രാകേഷ് ജുൻജുൻവാലയുടെ പിന്തുണയുള്ള ഇന്ത്യയിലെ ഏറ്റവും പുതിയ എയർലൈനായ ആകാശ എയർ ‘വൈഡ് സെയിൽ’ പ്രഖ്യാപിച്ചു. ഇതോടെ, ഉപഭോക്താക്കൾക്ക് ആകർഷകമായ നിരക്കിൽ വിമാന യാത്ര ബുക്ക് ചെയ്യാനുള്ള അവസരം ലഭിക്കും.
ആകാശ എയറിൻ്റെ വെബ്സൈറ്റായ www akasaair വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർക്ക് ‘PAYDAY’ എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് എയർലൈനിൻ്റെ ആഭ്യന്തര നെറ്റ്വർക്കിലെ 22 ലക്ഷ്യസ്ഥാനങ്ങളിലേക്ക് ‘സേവർ’, ‘ഫ്ലെക്സി’ നിരക്കുകളിൽ 20 ശതമാനം കിഴിവ് ലഭിക്കും. ഓഫർ ജൂൺ 28 മുതൽ ആരംഭിച്ച് 2024 ജൂലൈ 1 വരെ തുടരും. ജൂലൈ 5 മുതൽ 2024 സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കായി ടിക്കറ്റ് ബുക്ക് ചെയ്യാം.
കഴിഞ്ഞ ദിവസം, ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ എക്സ്പ്രസും കിഴിവുകള്‍ പ്രഖ്യാപിച്ചിരുന്നു. ‘സ്പ്ലാഷ്’ സെയിൽ ഓഫ്ഫർ പ്രകാരം 883 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കും. എയർഇന്ത്യ എക്സ്പ്രസ്.കോം, എയർ ഇന്ത്യ എക്സ്പ്രസ് മൊബൈൽ ആപ്പ്, മറ്റ് പ്രധാന ബുക്കിംഗ് പ്ലാറ്റ്ഫോമുകൾ എന്നിവയിൽ ടിക്കറ്റുകൾ ലഭ്യമാകും. എയർഇന്ത്യ എക്സ്പ്രസ്. കോം വഴിയും മൊബൈൽ ആപ്പ് വഴിയും ബുക്ക് ചെയ്യുന്നവർക്ക് എക്സ്പ്രസ് ലൈറ്റ് നിരക്കായ 883 രൂപ മുതൽ ബുക്കിംഗ് നടത്താം. മറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകൾ വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 1,096 രൂപ മുതൽ ബുക്കിംഗ് നടത്താം. കൺവീനിയൻസ് ഫീ ഇല്ലാതെയാണ് ഓഫർ ലഭിക്കുക.
Last Updated Jun 29, 2024, 6:46 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]