
കേരളത്തിൽ മഴ കനക്കുന്നു; നിലമ്പൂരിൽ എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി- വായിക്കാം പ്രധാന വാർത്തകൾ
കേരളത്തിൽ കനത്ത മഴ തുടരുകയാണ്. എട്ടു ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
മഴക്കെടുതിയിൽ 5 പേർ മരിച്ചു. അതിനിടെ, നിലമ്പൂരിൽ എം.സ്വരാജ് ഇടതുപക്ഷ സ്ഥാനാർഥിയാകും.
വായിക്കാം ഇന്നത്തെ പ്രധാന വാർത്തകൾ. എട്ടു ജില്ലകളിൽ ഇന്ന് റെഡ് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്.
നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി.
പാർട്ടി ചിഹ്നത്തിലാകും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ സ്വരാജ് മത്സരിക്കുക. പല സ്വതന്ത്രന്മാരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം പാർട്ടി സ്ഥാനാർഥിയെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിക്കുകയായിരുന്നു.
പാർട്ടി സ്ഥാനാർഥിക്കായി മുഖ്യമന്ത്രി പിണറായി വിജയന്റെ ഇടപെടൽ ഉണ്ടായതായാണ് വിവരം. ഭീകരസംഘടനകളുമായുള്ള ബന്ധം പാക്കിസ്ഥാൻ ആവർത്തിച്ചു നിഷേധിക്കുന്നതിനിടെ ഭീകരർക്കൊപ്പം പാക്ക് മന്ത്രിമാർ വേദി പങ്കിടുന്നതിന്റെ ചിത്രങ്ങളും വിഡിയോയും പുറത്ത്.
പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനെന്നു കരുതപ്പെടുന്ന സെയ്ഫുള്ള കസൂരിയുൾപ്പെടെയുള്ള ഭീകരരാണ് ചിത്രത്തിലുള്ളത്. പാക്കിസ്ഥാന്റെ ആണവപരീക്ഷണങ്ങളുടെ വിജയം ആഘോഷിക്കാൻ പാക്ക് പഞ്ചാബിലെ കസൂറിൽ മേയ് 29ന് നടത്തിയ പരിപാടിയിലാണ് മന്ത്രിമാരും ഭീകരരും ഒരുമിച്ചു പങ്കെടുത്തത്.
പാക്കിസ്ഥാൻ മർക്കസി മുസ്ലിം ലീഗ് (പിഎംഎംഎൽ) ആയിരുന്നു പരിപാടിയുടെ സംഘാടകർ. നടൻ കമൽഹാസന്റെ പുതിയ സിനിമ ‘തഗ് ലൈഫി’ന്റെ റിലീസിനു കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സിന്റെ നിരോധനം.
കന്നഡ ഭാഷയെക്കുറിച്ച് കമൽഹാസന്റെ പ്രസ്താവന വിവാദമായതിനെ തുടർന്നാണ് നിരോധനം. സംഭവത്തിൽ ക്ഷമാപണം നടത്തില്ലെന്ന് കമൽഹാസൻ വ്യക്തമാക്കിയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]