
ദില്ലി: പഞ്ചാബിൽ പടക്ക നിർമ്മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ 4 പേർ മരിച്ചു. 27 പേർക്ക് പരിക്കേറ്റു.
രാത്രി 1 മണിയോടെയാണ് ഫാക്ടറിയിൽ സ്ഫോടനം ഉണ്ടായത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ ഫാക്ടറി പ്രവർത്തിച്ചിരുന്ന 2 നില കെട്ടിടം തകർന്നു വീണു.
നിരവധി തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടപ്പുണ്ടെന്നാണ് നിഗമനം. ഇവരെ പുറത്തെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
പടക്കങ്ങൾ നിർമ്മിക്കുന്ന യൂണിറ്റും പാക്കിങ്ങ് യൂണിറ്റും ഒരേ കെട്ടിടത്തിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നതെന്ന് അധികൃതർ പറഞ്ഞു. ഇതാണ് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]