
ഖനി വ്യാപാരിയിൽ നിന്ന് 50 ലക്ഷം കൈക്കൂലി, ഓഫിസിൽ കണക്കിൽപെടാത്ത പണം; ഇ.ഡി ഡപ്യൂട്ടി ഡയറക്ടർ അറസ്റ്റിൽ
ഭുവനേശ്വർ ∙ 50 ലക്ഷം രൂപയുടെ കൈക്കൂലി കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡപ്യൂട്ടി ഡയറക്ടർ ചിന്തൻ രഘുവംശി ഒഡീഷയിൽ അറസ്റ്റിൽ. ഇന്നലെ രാത്രിയോടെയാണ് ചിന്തൻ രഘുവംശിയെ സിബിഐ അറസ്റ്റ് ചെയ്തത്.
പ്രാദേശിക ഖനി വ്യാപാരിയിൽനിന്ന് 20 ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റിയതിനാണ് അറസ്റ്റ്.
50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതിലെ ആദ്യ അടവ് ആയിരുന്നു 20 ലക്ഷം രൂപയെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കള്ളപ്പണം വെളുപ്പിച്ച കേസിൽ ഖനി വ്യാപാരിയുടെ പേര് ഉൾപ്പെട്ടിട്ടുണ്ട്.
എന്നാൽ ചിന്തൻ രഘുവംശി കൈക്കൂലി ആവശ്യപ്പെട്ട കാര്യം ഖനി വ്യാപാരി സിബിഐയെ അറിയിക്കുകയായിരുന്നു.
ചിന്തൻ രഘുവംശിയുടെ ഓഫിസിൽ വച്ചായിരുന്നു അറസ്റ്റ്. ഓഫിസിൽനിന്ന് കണക്കിൽപ്പെടാതെ സൂക്ഷിച്ച പണവും കണ്ടെടുത്തിട്ടുണ്ട്.
സിബിഐ കസ്റ്റഡിയിലുള്ള ചിന്തൻ രഘുവംശി 2013 ബാച്ച് ഇന്ത്യൻ റവന്യു സർവീസ് ഉദ്യോഗസ്ഥനാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]