
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയുടെ ഫെല്ലോഷിപ്പ് കൊടുത്തു തീർത്തില്ലെന്ന ഹർജിയിൽ ഉത്തരവുമായി ഹൈക്കോടതി. ഫെല്ലോഷിപ്പ് കുടിശ്ശിക കൊടുത്തു തീർത്തിട്ടില്ലെങ്കിൽ വൈസ് ചാൻസലറുടെയും രജിസ്ട്രാറിന്റെയും ശമ്പളം കൊടുക്കണ്ട
എന്ന് ഹൈക്കോടതി പറഞ്ഞു. വൈസ് ചാൻസലറുടെ ശമ്പളം കൃത്യമായി ലഭിക്കുന്നുണ്ടെങ്കിൽ വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് കൃത്യമായി ലഭിക്കാത്തതിൽ ന്യായീകരണം ഇല്ലെന്നും കോടതി പറഞ്ഞു.
ഗവേഷക വിദ്യാത്ഥി ആദി, ദിശ എന്ന എൻജിഒ വഴി ഫയൽ ചെയ്ത കേസിലാണ് വിധി. ഒരു വർഷത്തിലധികമായി ഫെല്ലോഷിപ്പ് തുക ലഭ്യമാവാത്തതിനെ തുടർന്നാണ് വിദ്യാർത്ഥി ഹർജി നൽകിയത്.
View this post on Instagram
A post shared by Dhisha Kerala (@dhishakerala)
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]