
ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല.
2013-ല്‍ അവധിക്കാലത്തിന്റെ ആദ്യ ദിവസം എനിക്ക് പെട്ടെന്ന് ബോറടിക്കാന്‍ തുടങ്ങി. സുഹൃത്തുക്കളെല്ലാം എവിടെയൊക്കെയോ പോയതിനാലായിരുന്നു അത്. എന്റെ മാതാപിതാക്കള്‍ ഇത് ശ്രദ്ധിച്ചു. അവര്‍ എന്നെ ഒരു വേനല്‍ക്കാല ക്യാമ്പിലേക്ക് അയയ്ക്കാന്‍ തീരുമാനിച്ചു. ഞങ്ങളുടെ സ്കൂളില്‍ തന്നെ ആയിരുന്നു ആ വേനല്‍ക്കാല ക്യാമ്പ്.
ഒരു പ്രയോജനവുമില്ലെന്നും വിരസമാകുമെന്നും ആദ്യം ഞാന്‍ കരുതി. പക്ഷേ, എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട്, സമ്മര്‍ ക്യാമ്പ് ജീവിതത്തിലെ ഏറ്റവും മികച്ച അനുഭവങ്ങളിലൊന്നായി മാറി. നിരവധി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ എനിക്ക് അവസരം ലഭിച്ചു, വാസ്തവത്തില്‍, ചിത്രരചനയിലുള്ള എന്റെ കഴിവ് ഞാന്‍ ആദ്യമായി കണ്ടെത്തിയത് അന്നായിരുന്നു.
സ്കൂളില്ലായിരുന്നിട്ടും ഞങ്ങള്‍ രാവിലെ ഏഴ് മണിക്ക് എഴുന്നേറ്റു. ഓരോ ദിവസവും വ്യത്യസ്തമായ കാര്യങ്ങള്‍ പഠിച്ചു. ആദ്യ ദിവസം, കരാട്ടെ. അവധിക്കാലം കഴിഞ്ഞപ്പോള്‍ ഞാന്‍ കരാട്ടെ പഠിക്കാന്‍ ആരംഭിച്ചു. അത് വേഗത്തില്‍ പഠിച്ചു. കരാട്ടെയോടുള്ള എന്റെ അഭിനിവേശം ക്യാമ്പില്‍ നിന്നാണ് ആരംഭിച്ചത്. കൂടാതെ, ബാസ്കറ്റ്ബോള്‍, മറ്റ് കായിക വിനോദങ്ങള്‍. അവ എങ്ങനെ കളിക്കാമെന്ന് ഞാന്‍ പഠിച്ചു.
ക്യാമ്പ് അവസാനിച്ചതിനുശേഷം, എന്റെ കുടുംബം മുഴുവന്‍ അമ്മയുടെ വീട്ടിലോട്ട് പോയി. നഗരത്തില്‍ നിന്ന് അകലെയാണത്. നിറയെ കായല്‍, വഞ്ചികള്‍. അമ്മച്ചിയും, അപ്പാപ്പനും. രണ്ടാഴ്ചയിലധികം ഞങ്ങള്‍ അവിടെ താമസിച്ചു, ആ സമയമത്രയും ഞാന്‍ ഏറ്റവും നല്ല സന്തോഷത്തിലായിരുന്നു. കുടുംബാംഗങ്ങളെല്ലാം ഒന്നിച്ച് ആരോഗ്യകരമായ ഭക്ഷണങ്ങളും, പഴങ്ങളും കൊണ്ട് പ്രഭാതഭക്ഷണം കഴിച്ചു.
വൈകുന്നേരം ഞങ്ങള്‍ അപ്പൂപ്പന്റെ കട്ടിലിനരികിലിരുന്ന് കഥകള്‍ കേട്ടു. പിന്നെ, ഞാനും എന്റെ സഹോദരനും ടെറസില്‍ പോയി കളികളില്‍ ഏര്‍പ്പെട്ടു. രാത്രി മുഴുവന്‍ ഞങ്ങള്‍ നക്ഷത്രങ്ങളെ നോക്കി നിന്നു.
തീര്‍ച്ചയായും എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച സമയങ്ങളിലൊന്നായിരുന്നു അത്. പുതിയ കാര്യങ്ങള്‍ പഠിക്കാനും അപ്പുപ്പന്റെയും അമ്മച്ചീടേം കൂടെ വിലപ്പെട്ട സമയം ചെലവഴിക്കാനും എനിക്ക് കഴിഞ്ഞു. സ്നേഹനിധിയായ ഒരു കുടുംബം ഉണ്ടായതില്‍ ഞാന്‍ ഭാഗ്യവതി ആണ്.
മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]