
അമേരിക്കന്‍ വന്‍കരയിലും യൂറോപ്പിലും വിശ്വാസികളെ നഷ്ടപ്പെടുന്നവെന്നതാണ് കത്തോലിക്കാ സഭ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. കത്തോലിക്കാ സഭ മാത്രമല്ല, ക്രിസ്ത്യന്‍ സഭകളെല്ലാം തന്നെ ഈ പ്രതിസന്ധിയെ മറികടക്കാനുള്ള തീവ്ര ശ്രമത്തിലാണ്.
പള്ളികളിലേക്ക് വിശ്വാസികളെ എത്തിക്കുന്നതിനായി പള്ളികളില്‍ ബോക്സിംഗും മറ്റ് വൈവിധ്യമുള്ള ക്ലാസുകളും ഏര്പ്പെടുത്തുന്നിടത്തോളമെത്തി കാര്യങ്ങളെന്ന് റിപ്പോര്‍ട്ടുകളും പറയുന്നു. ഇതിനിടെയാണ് ബ്രസില്‍ നിന്നും പ്രക്ഷേപണം ചെയ്യുന്ന ഒരു ലൈവ് ടിവി ഷോയ്ക്കിടയില്‍ നൃത്തം ചവിട്ടിയ ഒരു കന്യാസ്ത്രീയുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായത്. മതപരമായ ജീവിതത്തെക്കുറിച്ചുള്ള ഒരു ലളിതമായ പ്രസംഗം ഒരു കന്യാസ്ത്രീ അവതരിപ്പിച്ചതിന് പിന്നാലെയാണ് കൂടെയുണ്ടായിരുന്ന മറ്റൊരു കന്യാസ്ത്രീ നൃത്തം ചവിട്ടിയത്.
കന്യാസ്ത്രീയുടെ നൃത്തം കണ്ടിരുന്ന, ടിവി പ്രോഗ്രാമിന്റെ അവതാരകന് ഡീക്കൺ ജിയോവാനി ബാസ്റ്റോസും കന്യാസ്ത്രീയൊടൊപ്പം നൃത്തം ചവിട്ടുന്നതും കാണാം. വീഡിയോ വളരെ വേഗം വൈറലായി.
മയക്കുമരുന്നിന് അടിമപ്പെട്ട യുവാക്കളെ സഹായിക്കുന്ന ഒരു മതസംഘടനയുടെ ഭാഗമാണ് രണ്ട് കന്യാസ്ത്രീകളും. View this post on Instagram A post shared by CBS News (@cbsnews) “കോപിയോസ റെഡെൻസാവോ” സഭയിലെ സിസ്റ്റർ മാരിസെലെ കാസിയാനോയും മാരിസ ഡി പോളയുമാണ് വീഡിയോയിലെ രണ്ട് കന്യാസ്ത്രീകളെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബ്രസീലിലെ പൈ എറ്റെർണോ ടെലിവിഷൻ ചാനലിൽ തൊഴിൽപരമായ ധ്യാനത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടെയായിരുന്നു സിസ്റ്റർ മാരിസ നൃത്തം ചവിട്ടിയത്. വീഡിയോ ലോകമെങ്ങും വൈറലായതിന് പിന്നാലെ സിസ്റ്റർ മാരിസെലെ, തങ്ങൾ ആ നിമിഷം നേരത്തെ പദ്ധതിയിട്ട് ചെയ്തതല്ലെന്നും യാദൃശ്ചികയാ ചെയ്തതാണെന്നും വ്യക്തമാക്കി.
‘ആ നിമിഷം വളരെ സ്വതസിദ്ധമായിരുന്നു, കാരണം സിസ്റ്റർ മാരിസയുടെ കാര്യത്തിൽ, നിങ്ങൾ ഒരു ബീറ്റ് തുടങ്ങിയാൽ, അവൾ നൃത്തം ചെയ്യും. ഞാൻ പാടാനും ബീറ്റ്ബോക്സിംഗും ശീലമാക്കിയിട്ടുണ്ട്, അതിനാൽ ഞങ്ങൾക്ക് അത് വളരെ ലളിതവും സ്വതസിദ്ധവും അതേസമയം ബ്രസീലിന് പുറത്ത് പോലും അത് വൈറലായത് കാണുന്നത് വളരെ അത്ഭുതകരവുമായിരുന്നു’ എന്നാണ് സിസ്റ്റർ മാരിസെലെ സംഭവത്തെ കുറിച്ച് പറഞ്ഞത്.
കന്യാസ്ത്രീയെ അഭിനന്ദിച്ച് കൊണ്ട് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പെഴുതിയത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]