
മുംബൈ: അക്ഷയ് കുമാർ, ടൈഗർ ഷ്റോഫ് എന്നിവർ മുഖ്യവേഷത്തിലെത്തുന്ന ‘ബഡേ മിയാൻ ഛോട്ടേ മിയാൻ’ ഏപ്രില്‍ മാസത്തെ ബോളിവുഡിലെ വലിയ റിലീസുകളില്‍ ഒന്നായിരുന്നു. 300 കോടിയോളം മുടക്ക് മുതലില്‍ നിര്‍മ്മിച്ച ചിത്രം എന്നാല്‍ തീയറ്ററില്‍ വന്‍ പരാജയമാണ് നേടിയത്. ഷാഹിദ് കപൂർ നായകനായ ബ്ലഡി ഡാഡി എന്ന ചിത്രത്തിന് ശേഷം അലി അബ്ബാസ് സഫർ ഒരുക്കുന്ന ചിത്രമാണിത്.
മലയാളികള്‍ക്ക് ഈ ചിത്രത്തില്‍ താല്‍പ്പര്യം ഉണര്‍ത്തിയത് ചിത്രത്തില്‍ പ്രധാന വില്ലനായി എത്തിയത് പൃഥ്വിരാജ് ആണ് എന്നതാണ്. പ്രളയ് എന്ന പൃഥ്വിയുടെ റോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അയ്യ, ഔറംഗസേബ്, നാം ഷബാന എന്നീ ചിത്രങ്ങൾക്ക് ശേഷം പൃഥ്വിരാജ് അഭിനയിക്കുന്ന ബോളിവുഡ് ചിത്രമാണ് ബഡേ മിയാൻ ഛോട്ടേ മിയാൻ.
ഇപ്പോഴിതാ തീയറ്റര്‍ റണ്ണിന് ശേഷം ചിത്രം ഒടിടിയില്‍ എത്താന്‍ പോവുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ചിത്രം റിലീസാകാന്‍ പോകുന്നത്. ജൂണ്‍ 6നാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ എത്തുക എന്നാണ് വിവരം.
മുംബൈ, ലണ്ടൻ, അബുദാബി, സ്കോട്ട്ലൻഡ്, ജോർദാൻ തുടങ്ങിയ അതിമനോഹരമായ ലൊക്കേഷനുകളിൽ ചിത്രീകരിച്ച ഈ പാൻ-ഇന്ത്യ സിനിമയിൽ സോനാക്ഷി സിൻഹ, മാനുഷി ചില്ലർ, അലയ എഫ് എന്നിവരാണ് നായികമാർ. രോണിത്ത് റോയ് മറ്റൊരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു.
വഷു ഭഗ്നാനിയുടെ പൂജ എന്റർടൈൻമെന്റും അലി അബ്ബാസ് സഫർ ഫിലിംസുമായി സഹകരിച്ചാണ് ചിത്രത്തിന്റെ നിർമ്മാണം. വഷു ഭഗ്നാനി, ദീപ്ഷിഖ ദേശ്മുഖ്, ജാക്കി ഭഗ്നാനി, ഹിമാൻഷു കിഷൻ മെഹ്റ, അലി അബ്ബാസ് സഫർ എന്നിവരാണ് നിർമ്മാതാക്കൾ. അലി അബ്ബാസ് സഫറും ആദിത്യ ബസുവും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
2024 ഏപ്രിലിലെ ഈദ് ദിനത്തിൽ തീയറ്ററില്‍ എത്തിയ ചിത്രം 300 കോടിയോളം ബജറ്റിലാണ് ഒരുക്കിയത്. ചിത്രം 95 കോടിയാണ് തീയറ്റര്‍ കളക്ഷന്‍ നേടിയത് എന്നാണ് കണക്കുകള്‍ പറയുന്നത്.
Last Updated May 30, 2024, 2:39 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]