
ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ മൂന്നാം തവണയും ജയിച്ച് എന്‍ഡിഎ അധികാരത്തിലെത്തിയാല്‍ മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ കര്‍ത്തവ്യ പഥില്‍ നടത്താൻ ആലോചന. മൂന്നാം സര്‍ക്കാരിന്റ സത്യപ്രതിജ്ഞ ചടങ്ങ് കര്‍ത്തവ്യ പഥില്‍ നടത്താൻ മോദി താല്‍പര്യമറിയിച്ചതായാണ് റിപ്പോര്‍ട്ട്. ജൂണ്‍ ഒമ്പതിനോ പത്തിനോ സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച സൂചന.
മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ 8000ലധികം പേരെ പങ്കെടുപ്പിക്കാനും ആലോചനയുണ്ട്. തത്സമയ സംപ്രേഷണത്തിനായി 100 ക്യാമറകള്‍ സജ്ജമാക്കാനാണ് ദൂരദര്ശൻ തീരുമാനിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് പ്രസാര്‍ഭാരതി ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു. എല്ലാ തയ്യാറെടുപ്പുകളും സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോള്‍ പ്രകാരമായിരിക്കുമെന്ന് പ്രസാര്‍ ഭാരതി സിഇഒ ഗൗവ് ദ്വിവേദി പറഞ്ഞു.
അതേസമയം, ജൂണ്‍ പത്തിന് മോദി അധികാരമേറ്റേക്കുമെന്ന് എന്‍സിപി നിര്‍വാഹക സമിതി യോഗത്തില്‍ അജിത് പവാര്‍ പറഞ്ഞു. രാജ്യത്തെ ഭരണസിരാകേന്ദ്രത്തിലെ പ്രധാനപാതയാണ് കര്‍ത്ത വ്യപഥ്. 2022ലാണ് രാജ്പഥിന്റെ പേര് മാറ്റി കര്‍ത്തവ്യ പഥ് എന്നാക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പ് ജൂണ്‍ ഒന്നിനാണ് നടക്കുക. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍.
Last Updated May 30, 2024, 10:34 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]