
സാധാരണയായി മനുഷ്യന് ചെറിയ ജീവികളെ അത്ര കാര്യമായി പരിഗണിക്കാറില്ല. അത് ചെറുതല്ലേയെന്നാണ് നമ്മുടെ വിചാരം. എന്നാല്‍, മിനിറ്റുകള്‍ക്കുള്ളില്‍ ആളെ കൊല്ലാന്‍ കെല്‍പ്പുള്ള വിഷവുമായി നടക്കുന്ന നിരവധി ചെറുജീവികള്‍ നമ്മുക്ക് ചുറ്റും ജീവിക്കുന്നുണ്ടെന്ന് അറിയുക. ചെറിയ ജീവിയാണ് എന്ന് കരുതി അവയുടെ വിഷത്തിന്റെ വീര്യം അളക്കുക ബുദ്ധിമുട്ടാണ്. ഇത്തരം പല ജീവികളും വളരെ മനോഹരമായവയാണെന്നത് മറ്റൊരു കാര്യം.
കരയേക്കാള്‍ കടലിനടിയിലാണ് ഇത്തരത്തില്‍ ശക്തമായ വിഷാംശവിമായി ജീവിക്കുന്ന ചെറു ജീവികള്‍ കൂടുതലായുള്ളത്. അവയില്‍ മിക്കതും കാഴ്ചയില്‍ മനുഷ്യനെ ഭ്രമിപ്പിക്കുന്നവയാണ്. പക്ഷേ ഉള്ളില്‍ സയനൈഡിനേക്കാള്‍ അപകടരമായ വിഷവുമായിട്ടാണ് ഇവയെല്ലാം നടക്കുന്നത്. പാമ്പുകള്‍ക്കാണ് മനുഷ്യനെ അപകടപ്പെടുത്താന്‍ കഴിയുന്ന തരത്തില്‍ കൂടുതല്‍ വിഷമുള്ളതെന്ന് കരുതിയാല്‍ തെറ്റി. പറഞ്ഞ് വരുന്നത് 26 മനുഷ്യരെ ഒറ്റയടിക്ക് കൊല്ലാന്‍ കെല്‍പ്പുള്ള വിഷവുമായി നടക്കുന്ന ഒരു കുഞ്ഞന്‍ നീരാളിയെ കുറിച്ചാണ്.
മയില്പീലിയുടേതിന് സമാനമായ വെള്ളയില്‍ നീല വളയങ്ങളോട് കൂടിയ ഡിസൈനുമായി കടലാഴങ്ങളില്‍ ജീവിക്കുന്ന ഈ ഇത്തിരിക്കുഞ്ഞന് നീല-വലയമുള്ള നീരാളി (Blue-Ringed Octopus) 20 മിനിറ്റിനുള്ളില്‍ ആരോഗ്യവാനായ ഒരു മനുഷ്യനെ കൊല്ലാന്‍ കഴിയും. ലൂയിസ് പഗ് ഫൗണ്ടേഷൻ എന്ന ഉപയോക്താവാണ് എക്സില്‍ ഈ കുഞ്ഞന്‍ നീരാളിയുടെ വീഡിയോ പങ്കുവച്ചത്. അദ്ദേഹം ഇങ്ങനെ കുറിച്ചു, ‘അതിൻ്റെ വലുപ്പം നിങ്ങളെ പറ്റിക്കാന്‍ അനുവദിക്കരുത്. നീല-വലയമുള്ള നീരാളി 20 മിനിറ്റിനുള്ളിൽ മനുഷ്യനെ കൊല്ലാൻ ആവശ്യമായ വിഷം കൊണ്ട് നടക്കുന്നു! വിഷം പ്രധാനമായും പ്രതിരോധത്തിനായാണ് ഉപയോഗിക്കുന്നതെങ്കിലും, ഞണ്ട്, ചെമ്മീൻ തുടങ്ങിയ ചെറിയ ഇരകളെ വീഴ്ത്താനും ഇത് ഉപയോഗപ്രദമാണ്.
Don’t let its size fool you – the blue-ringed octopus carries enough venom to kill a human in as little as 20 minutes! Though it uses the toxin primarily for defence, it also comes in handy to take down small prey like crabs and shrimp 🐙💪
🎥: Jacob Guy
— Lewis Pugh Foundation (@LewisPughFDN)
കുഞ്ഞന്‍ നീരാളിയുടെ ഉമിനീര് ഗ്രന്ഥികളില്‍ കാണപ്പെടുന്ന സിംബയോട്ടിക് ബാക്ടീരിയകൾ ടെട്രോഡോടോക്സിൻ (TTX) ഉത്പാദിപ്പിക്കുന്നു. ഇത് പലപ്പോഴും ന്യൂറോടോക്സിക് ആണ്. ടെട്രോഡോടോക്സിൻ മനുഷ്യ ശരീരത്തില്‍ എത്തിയാല്‍ നാഡീവ്യവസ്ഥയെ തകരാറിലാക്കുന്നു. ഇത് നാഡീയുടെ സംക്രമണം തടയുന്നു. ഇതോടെ ശരീരത്തിലെ പേശികളുടെ ചുരുങ്ങാനുള്ള കഴിവിനെ ഇല്ലാതാക്കുകയും അത് മനുഷ്യന് മാരകമായി മാറുകയും ചെയ്യുന്നു. സയനൈഡിനേക്കാള്‍ 1000 മടങ്ങ് വിഷാംശമുള്ളതാണ് ടെട്രോഡോടോക്സിൻ. മത്സ്യം, ഉഭയജീവികൾ, കക്കയിറച്ചി തുടങ്ങിയ ചില ജീവികളിലും ചെറിയ തോതില്‍ ടെട്രോഡോടോക്സിൻ ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. ടെട്രോഡോടോക്സിനുമായി ജീവിക്കുന്ന മറ്റൊരു ജീവിയാണ് പഫർഫിഷ്.
ടെട്രോഡോടോക്സിന്‍ മനുഷ്യന്റെ പേശികളെ വളരെ വേഗം ദുർബലപ്പെടുന്നു. ഇതോടെ വിഷം ശരീരത്തിലെമ്പാടും പെട്ടെന്ന് തന്നെ വ്യാപിക്കുന്നു. ഛർദ്ദി, തലകറക്കം തുടങ്ങിയ വിഷമേറ്റയാള്‍ക്ക് അനുഭവപ്പെടും. ക്രമേണ ശരീരം ചലിപ്പിക്കാന്‍ കഴിയാതെയാകും. ഡയഫ്രം അടക്കം തളരുന്നതിനാല്‍ ശ്വാസ തടസം നേരിടും. ശരീരം ഇത്തരത്തില്‍ പ്രതികരിക്കാന്‍ വെറും മിനുറ്റുകള്‍ മാത്രം മതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]