

സംഗീത ഉപകരണങ്ങളില്ലാതെ ശബ്ദങ്ങളുടെ മാത്രം അകമ്പടിയോടുകൂടി ACCAPPELLA സംഗീത വീഡിയോ ; കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് ഐ.പി.എസ് പ്രകാശനം ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം: ഇന്തൃൻ പോലീസ് ചരിത്രത്തിലാദ്യമായി ഇൻസ്ട്രമെൻസ് ഇല്ലാതെ ശബ്ദങ്ങളുടെ മാത്രം അകമ്പടിയോടുകൂടി ജില്ലാ പോലീസ് സേനാംഗങ്ങൾ ചേർന്ന് അവതരിപ്പിച്ച ACCAPPELLA സംഗീത വീഡിയോ ഇന്ന് രാവിലെ 11.00 ന് ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്ക് ഐ.പി,എസ് കോട്ടയം പോലീസ് ക്ലബ്ബില്‍ വച്ച് വീഡിയോപ്രകാശനം നിർവ്വഹിച്ചു.
കോട്ടയം ജില്ലാപോലീസ് youtube ചാനൽ വഴിയാണ് ഇത് റിലീസ് ചെയ്തത്. കോട്ടയം ജില്ലാപോലീസിൽ ജോലിചെയ്യുന്ന സംഗീത സംവിധായകനും,ഗായകനുമായ എസ്.ഐ.ജോയ് പി.എ ആണ് വരികൾ എഴുതി സംഗീതം ചെയ്തിരിക്കുന്നത്.
സംഗീത ഉപകരണങ്ങള്ളുടെ അകമ്പടി ഇല്ലാതെ താളം കൈകൊട്ടിയും സ്വരങ്ങള്‍ ശബ്ദ വീചിയിലൂടെ പാടുകയും ചെയ്യുന്ന രീതിയാണ് ACCAPPELLA . ചടങ്ങിൽ അഡീഷണൽ എസ്.പി. വി സുഗതൻ, എസ്.ഐ മാത്യുപോൾ മറ്റ് അണിയറ പ്രവർത്തകർ, പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]