
ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരായ മത്സരത്തില്‍ പഞ്ചാബ് കിംഗ്സ് ആദ്യം പന്തെടുക്കും. ചെന്നൈ, ചിദംബരം സ്റ്റേഡിയത്തില്‍ ടോസ് നേടിയ പഞ്ചാബ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. മാറ്റമൊന്നുമില്ലാതെയാണ് ചെന്നൈ ഇറങ്ങുന്നത്. പഞ്ചാബ് നിരയില്‍ ഗ്ലെന്‍ മാക്സ്വെല് കളിക്കുന്നില്ല. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന് അറിയാം.
ചെന്നൈ സൂപ്പര്‍ കിംഗ്സ്: ഷെയ്ക് റഷീദ്, ആയുഷ് മാത്രെ, സാം കറന്, രവീന്ദ്ര ജഡേജ, ഡിവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, ദീപക് ഹൂഡ, എം എസ് ധോണി (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീഷ പതിരാന.
ഇംപാക്ട് സബ്സ്: അന്‍ഷുല്‍ കംബോജ്, രവിചന്ദ്രന്‍ അശ്വിന്, കമലേഷ് നാഗര്‍കോട്ടി, രാമകൃഷ്ണ ഘോഷ്, ജാമി ഓവര്ട്ടണ്.
പഞ്ചാബ് കിംഗ്സ്: പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, ഹര്‍പ്രീത് ബ്രാര്‍, മാര്‍ക്കോ ജാന്സെന്, അസ്മത്തുള്ള ഒമര്‍സായി, സൂര്യന്‍ഷ് ഷെഡ്ജ്, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്
ഇംപാക്ട് സബ്സ്: പ്രഭ്സിമ്രാന് സിംഗ്, മുഷീര്‍ ഖാന്, വിജയ്കുമാര്‍ വൈശാഖ്, സേവ്യര്‍ ബാര്‍ട്ട്ലെറ്റ്, പ്രവീണ്‍ ദുബെ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]