
റിയാദ്: അനുമതി പത്രമുള്ളവർക്ക് മാത്രം ഹജ്ജ് ചെയ്യാൻ പൂർണമായും കഴിയുന്ന വിധത്തിൽ ശക്തമായ നടപടികളുമായി സൗദി ആഭ്യന്തര മന്ത്രാലയം നടപടികൾ കർശനമാക്കി. നിയമവിരുദ്ധമായി ഹജ്ജ് നിർവഹിക്കുന്നതിന് വിസിറ്റ് വിസ ഉടമകൾക്ക് അഭയമോ ഗതാഗതമോ നൽകുന്നവർക്ക് ഒരു ലക്ഷം റിയാൽ പിഴയാണ് ആഭ്യന്തര മന്ത്രാലയം തിങ്കളാഴ്ച പ്രഖ്യാപനം നടത്തിയത്.
ഹജ്ജ് നിർവഹിക്കുന്നതിന് പെർമിറ്റ് ചട്ടങ്ങൾ ലംഘിക്കുന്നവർക്കും അത്തരം ലംഘനങ്ങൾ നടത്തുന്നവർക്ക് സൗകര്യ മൊരുക്കുന്നവർക്കും ആഭ്യന്തര മന്ത്രാലയം ഭീമമായ തുകയാണ് പിഴയായി നിശ്ചയിച്ചിട്ടുള്ളത്. വിസിറ്റ് വിസയിൽ എത്തുന്നവർക്ക് വേണ്ട രീതിയിൽ സൗകര്യമൊ രുക്കുന്നവർക്കും വിസ കാലാവധി കഴിഞ്ഞിട്ടും നിയമവിരുദ്ധമായി ഹജ്ജ് നിർവഹിക്കുന്നതിന് രാജ്യത്ത് തങ്ങുന്നവർക്കും പിഴ ചുമത്തും.
Read Also – ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ദുബൈയിൽ വരുന്നൂ, അൽ മക്തൂം വിമാനത്താവള പദ്ധതിക്ക് കരാറുകൾ നൽകി തുടങ്ങി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]