
ലോകത്തെ ഏറ്റവും ധനികരായ വനിതകൾ ആരൊക്കെയാണ്? ഫോബ്സ് പുറത്തുവിട്ട ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്തെ ഏറ്റവും സമ്പന്നരായ വനിതകളിൽ ഇടം പിടിച്ചിട്ടുള്ളത് ഇത്തവണ ഒരേയൊരു ഇന്ത്യൻ വനിത മാത്രമാണ്. ജിൻഡാൽ ഗ്രൂപ്പിൻ്റെ ചെയർമാനും സ്ഥാപകനായ ഓം പ്രകാശ് ജിൻഡാലിൻ്റെ ഭാര്യയുമായ സാവിത്രി ജിൻഡാൽ ആണ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. സ്റ്റീൽ, പവർ, സിമൻ്റ്, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ മേഖലകളിൽ ജിൻഡാൽ ഗ്രൂപ്പ് സജീവമാണ്.
ആരാണ് സാവിത്രി ജിൻഡാൽ
2024, 2025 വർഷങ്ങളിൽ ഫോബ്സിൻ്റെ സമ്പന്നരുടെ പട്ടികയിൽ ഉൾപ്പെട്ട ഏക വനിത, ഫോബ്സ് റിപ്പോർട്ട് പ്രകാരം ആസ്തി ഏകദേശം 36.8 ബില്യൺ ഡോളറാണ്. .ഭർത്താവ് ഓം പ്രകാശ് ജിൻഡാലിൻ്റെ പെട്ടെന്നുള്ള മരണത്തെത്തുടർന്ന് 2005-ലാണ് അദ്ദേഹത്തിൻ്റെ സ്റ്റീൽ ആൻഡ് പവർ കമ്പനിയെ സാവിത്രി ഏറ്റെടുക്കുന്നത്. 2023-ൽ 12-ാമത്തെ ധനികയായിരുന്നു സാവിത്രി. എന്നാൽ പിന്നീടുള്ള വർഷങ്ങളിൽ സമ്പന്ന സിംഹാസനം അവർ വെട്ടിപ്പിടിച്ചു.
സാവിത്രിക്ക് മുൻപ് ഏഷ്യയിലെ ഏറ്റവും ധനികയായ സ്ത്രീയെന്ന പട്ടം അലങ്കരിച്ചിരുന്നത് ചൈനയുടെ യാങ് ഹുയാൻ ആണ്. എന്നാൽ ചൈനയിലെ റിയൽ എസ്റ്റേറ്റ് മേഖലയിലെ കനത്ത നഷ്ടം യാങ് ഹുയാന് സമ്മാനിച്ചത് വലിയ നഷ്ടമാണ്. ഹുയാൻറെ പകുതിയിലേറെ ആസ്തി നഷ്ടമായി. 24 ബില്യൺ ഡോളറായിരുന്നു യാങ് ഹുയാന്റെ ആസ്തി. എന്നാൽ സാമ്പത്തിക മാന്ദ്യം മൂലം ഹുയാന് 13 ബില്യൺ ഡോളർ നഷ്ടമായി. അതായത് 50 ശതമാനത്തിലേറെ!
യാങ് ഹുയാൻ പിറകോട്ട് പോയതോടുകൂടി സാവിത്രി ജിൻഡാൽ ഏഷ്യയിലെ ഏറ്റവും ധനികയായ് സ്ത്രീ എന്ന പദവി അലങ്കരിക്കുന്നു. ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഡെവലപ്പർ കൺട്രി ഗാർഡൻ ഹോൾഡിംഗ്സിനെ നിയന്ത്രിക്കുന്നത് യാങ് ഹുയാൻ ആണ്. 1990 കളിൽ ഗ്വാങ്ഡോംഗ് പ്രവിശ്യയിലെ ഫോഷനിൽ ഹുയാൻറെ പിതാവാണ് കമ്പനി ആരംഭിച്ചത്. പിതാവ് യാങ് ഗുവോകിയാങ്ങിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ടാണ് യാങ് ഹുയാന് ആസ്തികൾ ലഭിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]