
കുവൈത്ത് സിറ്റി: കുവൈത്തിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിച്ചു. ആക്ടിംഗ് പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബയുടെ അധ്യക്ഷതയിൽ ഇന്നലെ നടന്ന പ്രതിവാര യോഗത്തിൽ പുറത്തിറക്കിയ മന്ത്രിസഭാ പ്രസ്താവന പ്രകാരം ഹിജ്റ 1446 ലെ അറഫ ദിനവും ഈദ് അൽ-അദ്ഹയും പ്രമാണിച്ച് എല്ലാ മന്ത്രാലയങ്ങൾക്കും സർക്കാർ ഏജൻസികൾക്കും അധികാരികൾക്കും പൊതു സ്ഥാപനങ്ങൾക്കും കുവൈത്ത് മന്ത്രിസഭ അവധി പ്രഖ്യാപിച്ചു.
Read Also – ഒമാനിൽ തൊഴിലവസരം, സർക്കാർ മേഖലയിലെ വിവിധ തസ്തികകളിലായി 631 ഒഴിവുകൾ
ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ 8 ഞായറാഴ്ച വരെ പൊതുമേഖലാ അവധി ദിവസങ്ങൾ നാല് ദിവസമായിരിക്കും. ജൂൺ 9 തിങ്കളാഴ്ച വിശ്രമ ദിനമായി നിശ്ചയിച്ചിട്ടുണ്ട്. പൊതുമേഖലയിലെ ജോലികൾ ജൂൺ 10 ചൊവ്വാഴ്ച പുനരാരംഭിക്കും. പ്രത്യേക പ്രവർത്തന ആവശ്യകതകളുള്ള സ്ഥാപനങ്ങൾക്ക് പൊതുജന താൽപ്പര്യത്തിന് അനുസൃതമായി ബന്ധപ്പെട്ട അധികാരികൾ അവരുടെ അവധിക്കാല ഷെഡ്യൂളുകൾ നിശ്ചയിക്കുമെന്ന് മന്ത്രിസഭ ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]