
വേനൽക്കാലമായതോടെ വീടുകളിൽ ഈച്ച ശല്യവും രൂക്ഷമായിട്ടുണ്ട്. ഈച്ചയുടെ ശല്യം കൂടുമ്പോൾ അടുക്കളയിൽ നിന്ന് ജോലി ചെയ്യാൻ പോലും ബുദ്ധിമുട്ടാകും.
ഭക്ഷണങ്ങൾ അടച്ച് സൂക്ഷിച്ചാൽ പ്രാണി ശല്യം കുറഞ്ഞ് കിട്ടും. കൂടാതെ പെട്ടെന്ന് പഴുക്കാൻ സാധ്യതയുള്ള പഴവർഗ്ഗങ്ങൾ ഉടനെ ഉപയോഗിച്ച് തീർക്കണം.
മാലിന്യങ്ങൾ അടുക്കളയിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം. മാലിന്യങ്ങളിൽ നിന്നും ഉണ്ടാകുന്ന ഗന്ധം പ്രാണികളെ ആകർഷിക്കുന്നതാണ്.
കമ്പോസ്റ്റ് ബിൻ ഒരിക്കലും തുറന്ന് വയ്ക്കരുത്. ഇത് എപ്പോഴും അടച്ച് സൂക്ഷിക്കാൻ ശ്രദ്ധിക്കണം. മാലിന്യങ്ങൾ കണ്ടാൽ പ്രാണികൾ പിന്നെ പോവുകയുമില്ല.
സ്ഥിരമായി പ്രാണി ശല്യമുള്ള ഇടങ്ങളിൽ ഗ്രാമ്പു, ഏലയ്ക്ക, പുതിന, ഇഞ്ചിപ്പുല്ല് എന്നിവ ഉപയോഗിച്ചാൽ ഇവയുടെ ശല്യം ഒഴിവായി കിട്ടും.
ഭക്ഷണങ്ങൾ അടച്ച് സൂക്ഷിച്ചാൽ പ്രാണി ശല്യം കുറഞ്ഞ് കിട്ടും. കൂടാതെ പെട്ടെന്ന് പഴുക്കാൻ സാധ്യതയുള്ള പഴവർഗ്ഗങ്ങൾ ഉടനെ ഉപയോഗിച്ച് തീർക്കണം.
ഒരു പാത്രത്തിൽ കുറച്ച് വെള്ളമെടുത്തതിന് ശേഷം അതിലേക്ക് വിനാഗിരിയും ഡിഷ് സോപ്പും ചേർക്കണം. ഇതിന്റെ ഗന്ധം പ്രാണികളെ ആകർഷിക്കുകയും അവ വെള്ളത്തിൽ വീഴുകയും ചെയ്യുന്നു.
നീളമുള്ള ഒരു ഗ്ലാസ് എടുത്തതിന് ശേഷം അതിലേക്ക് കുറച്ച് വെള്ളവും പഴങ്ങളുടെ കഷ്ണങ്ങളും ഇട്ടുകൊടുക്കാം. ഇതിന് ചുറ്റും പ്രാണികൾ വരുന്നത് നിങ്ങൾക്ക് കാണാൻ സാധിക്കും.
ഭക്ഷണം ബാക്കിവന്ന പാത്രങ്ങൾ കഴുകാതെ വെച്ചിരുന്നാൽ അവിടേക്ക് പ്രാണികൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]