
ദോഹ: ആഫ്രിക്കൻ രാജ്യമായ താൻസാനിയയിൽ ഖത്തർ ചാരിറ്റി(ക്യു.സി)യുടെ നേതൃത്വത്തിൽ നിർമ്മിച്ച രണ്ട് വിദ്യാഭ്യാസ കേന്ദ്രങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ആഫ്രിക്കൻ മേഖലയിൽ സുസ്ഥിര വികസനത്തിന് സംഭാവന നൽകുന്ന പദ്ധതികൾ നടപ്പിലാക്കാനുള്ള ഖത്തർ ചാരിറ്റിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിച്ചത്.
സാൻസിബാറിലെ ഉൻഗുജ ദ്വീപിലും വടക്കൻ താൻസാനിയയിലെ മവാൻസയിലുമായാണ് വിദ്യാഭ്യാസ കേന്ദ്രങ്ങൾ നിർമിച്ചത്. 2500ഓളം പേർക്ക് പ്രയോജനപ്പെടും വിധം സൗകര്യമുള്ള സ്ഥാപനങ്ങളിൽ സ്കൂൾ, പള്ളി, ഖുർആൻ പഠനകേന്ദ്രം, താമസ സൗകര്യം എന്നിവ ഉൾപ്പെടെയാണ് നിർമാണം പൂർത്തിയാക്കിയത്. ഖത്തർ ചാരിറ്റിയുടെ നേതൃത്വത്തിൽ 200ഓളം വികസന പദ്ധതികളാണ് താൻസാനിയയിൽ പുരോഗമിക്കുന്നത്. വീടുകൾ, വിദ്യാലയങ്ങൾ, അനാഥാലയങ്ങൾ ഉൾപ്പെടെ നിരവധി നിർമാണ പദ്ധതികളും ഇതിൽ ഉൾപ്പെടുന്നു.
Read Also – ഇന്ത്യ-പാക് തർക്കം ചർച്ചകളിലൂടെ പരിഹരിക്കണം, സമാധാന ശ്രമങ്ങൾക്ക് പിന്തുണ വാഗ്ദാനം ചെയ്ത് ഖത്തർ പ്രധാനമന്ത്രി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]