
ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയവുമായി കൊല്‍ക്കത്ത.
ഡല്‍ഹിയെ 20 ഓവറില്‍ 153 റണ്‍സിലൊതുക്കിയ കൊല്‍ക്കത്ത 16.3 ഓവറില്‍ മൂന്നു വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യത്തിലെത്തി. അര്‍ധ സെഞ്ചുറി നേടിയ ഫില്‍ സാള്‍ട്ടാണ് കൊല്‍ക്കത്തയുടെ ജയം എളുപ്പമാക്കിയത്. 33 പന്തുകള്‍ നേരിട്ട സാള്‍ട്ട് അഞ്ച് സിക്സും ഏഴ് ഫോറുമടക്കം 68 റണ്‍സെടുത്തു.
ഓപ്പണിങ് വിക്കറ്റില്‍ സുനില്‍ നരെയ്നൊപ്പം വെറും 37 പന്തില്‍ നിന്ന് 79 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും സാള്‍ട്ടിനായി. നരെയ്ന് (15), റിങ്കു സിങ് (11) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ പുറത്തായപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരും (33), വെങ്കടേഷ് അയ്യരും (26) ചേര്‍ന്ന് കൂടുതല്‍ നഷ്ടങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിച്ചു.
ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത ഡൽഹിയെ നൈറ്റ് റൈഡേഴ്സ് ബൗളർമാർ വരിഞ്ഞു മുറുക്കുകയായിരുന്നു. നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് 153 റൺസെടുത്തത്. മൂന്ന് വിക്കറ്റെടുത്ത വരുൺ ചക്രവർത്തിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ വൈഭവ് അറോറ, ഹർഷിദ് റാണയും ചേർന്നാണ് ഡൽഹി ബാറ്റിങ്ങിന്റെ നട്ടെല്ലൊടിച്ചത്.
ഓപണർമാരായ പ്രിഥ്വി ഷായും (13), ഫ്രേസർ മക്ഗർകും (12) കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. പ്രിഥ്വിയെ വൈഭവ് അറോറയും വെടിക്കെട്ട് ബാറ്റർ മക്ഗർകിനെ മിച്ചൽ സ്റ്റാർക്കുമാണ് പുറത്താക്കിയത്. മൂന്നാമനായെത്തിയ ഷായ് ഹോപ് അറോറയെ സിക്സടിച്ച് തുടങ്ങിയെങ്കിലും മൂന്ന് പന്തിൽ ആറു റൺസെടുത്ത് കൂടാരം കയറി. അഭിഷേക് പൊരേലും നായകൻ ഋഷഭ് പന്തും ചേർന്ന് ടീമിന്റെ സ്കോറുയർത്താൻ ശ്രമിച്ചു. 15 പന്തിൽ 18 റൺസെടുത്ത പൊരേലിനെ റാണ ബൗൾഡാക്കി.
നാല് ഓവറില്‍ വെറും 16 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ മികവില്‍ ഡല്‍ഹിയെ 20 ഓവറില്‍ ഒമ്പതിന് 153 റണ്‍സിലൊതുക്കാന്‍ കൊല്‍ക്കത്തയ്ക്കായിരുന്നു. 20 പന്തിൽ 27 റൺസായിരുന്നു ക്യാപ്റ്റന്റെ സംഭാവന.നിലയുറപ്പിക്കും മുമ്പ് ട്രിസ്റ്റൻ സ്റ്റബ്സിനെയും (4) കുമാർ കുശാഗ്രയെയും (1) വരുൺ മടക്കി. 15 റൺസെടുത്ത അക്ഷറിനെ സുനിൽ നരെയ്ൻ പറഞ്ഞുവിട്ടു. എട്ടു റൺസ് നേടിയ റാസിഖ് സലാം, റാണയുടെ പന്തിലും പുറത്തായി. ഒമ്പതാമനായി ക്രീസിലെത്തിയ കുൽദീപ് യാദവ് നടത്തിയ പോരാട്ടമാണ് ഡൽഹിയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്. അഞ്ചു ഫോറും ഒരു സിക്സും ഉൾപ്പെടുന്നതായിരുന്നു ഇന്നിങ്സ്.
Story Highlights : IPL 2024: Kolkata Knight Riders beat Delhi Capitals
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]