
പാലക്കാട്: വേനലിലെ ഉഷ്ണതരംഗത്തിന്റെ കാഠിന്യത്തിൽ പാലക്കാട് ഉച്ചസമയത്ത് വീടിനകത്ത് കിടന്നുറുങ്ങിയ വീട്ടുടമയ്ക്ക് പൊള്ളലേറ്റു. പാലക്കാട് ചാലിശേരി കുന്നത്തേരി കടവരാത്ത് ക്യാപ്റ്റൻ സുബ്രമണ്യന്‍ (86) പൊള്ളലേറ്റത്. കഴിഞ്ഞ ദിവസം ഉച്ചഭക്ഷണശേഷം വീടിനകത്തെ മുറിയിൽ കിടന്നുറങ്ങി എഴുന്നേറ്റപ്പോഴാണ് കയ്യിൽ നീറ്റൽ അനുഭവപ്പെട്ടത്. വീടിന് ചുറ്റും നിരവധി മരങ്ങൾ ഉള്ളതിനാൽ ജനലുകൾ തുറന്നിട്ടാണ് കിടന്നുറങ്ങാറുള്ളത്. കഴിഞ്ഞ 34 വർഷമായി ഉച്ചക്ക് കിടക്കുന്നതും പതിവാണ്. വേദനയെതുടര്‍ന്നുള്ള പരിശോധനയിലാണ് വലതു കൈയിൽ പൊള്ളിയ പാട് കണ്ടത്.
Last Updated Apr 30, 2024, 6:34 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]