
ലൈംഗികാതിക്രമ പരാതിയിൽ കേസെടുത്ത ഹാസൻ എംപി പ്രജ്വൽ രേവണ്ണയെപ്പറ്റി കഴിഞ്ഞ വർഷം തന്നെ ബിജെപിക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നതായി റിപ്പോർട്ട്. 2023 ഡിസംബറിൽ ബിജെപി നേതാവ് ദേവരാജെ ഗൗഡ, ബിജെപി സംസ്ഥാന പ്രസിഡൻ്റ് ബിവൈ വിജയേന്ദ്രയ്ക്ക് ഇക്കാര്യമറിയിച്ച് കത്തയച്ചിരുന്നതായി ദി ഹിന്ദുവാണ് റിപ്പോർട്ട് ചെയ്തത്.
ജെഡിഎസുമായി സഖ്യം ചേരാനുള്ള ബിജെപിയുടെ നീക്കത്തെ എതിർത്തുകൊണ്ടായിരുന്നു ദേവരാജെ ഗൗഡയുടെ കത്ത്. സ്ത്രീകളെ ഭീഷണിപ്പെടുത്താൻ പ്രജ്വൽ രേവണ്ണ ഉപയോഗിച്ചിരുന്ന 2976 വിഡിയോ ക്ലിപ്പുകളടങ്ങുന്ന പെൻ ഡ്രൈവ് തൻ്റെ കയ്യിലുണ്ടെന്ന് കത്തിൽ അദ്ദേഹം പറഞ്ഞിരുന്നു. പ്രജ്വൽ തന്നെയാണ് ഈ വിഡിയോകൾ ഷൂട്ട് ചെയ്തത്. രേവണ്ണയെ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി നിർത്തിയാൽ ഈ ക്ലിപ്പുകൾ അദ്ദേഹത്തിനെതിരെ ഉപയോഗിച്ചേക്കാം. അതുവഴി, ഇത്തരം ആളുകളുള്ള പാർട്ടിയുമായി ബിജെപി സഖ്യത്തിലേർപ്പെട്ടു എന്ന നാണക്കേടുമുണ്ടാവും. ദേശീയ നേതൃത്വത്തിൻ്റെ ശ്രദ്ധയിൽ ഇത് കൊണ്ടുവന്ന് ജെഡിഎസുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ലൈംഗികാതിക്രമ പരാതിയിൽ ജെഡിഎസ് നേതാവ് എച്ച്ഡി രേവണ്ണക്കെതിരെയും മകൻ പ്രജ്വൽ രേവണ്ണക്കെതിരെയും കേസെടുത്തിരുന്നു. വനിതാ കമ്മീഷന് ലഭിച്ച പരാതിയാണ് പൊലീസിന് കൈമാറിയത്.
Story Highlights: Prajwal Revanna BJP video clips
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]