
ചുരുങ്ങിയ കഥാപാത്രങ്ങൾ കൊണ്ട് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി എന്ന പ്രസില്ല ജെറിൻ. അല്ഫോണ്സാമ്മ, കുങ്കുമപ്പൂവ് തുടങ്ങിയ നിരവധി സീരിയലുകളിലൂടെ പ്രേക്ഷക പ്രിയം നേടി. കുറച്ച് കാലങ്ങളായി അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുകയാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് നടി. തന്റെ വിശേഷങ്ങളും പൊതു അഭിപ്രായങ്ങളും എല്ലാം അശ്വതി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഓരോ റീലുകളും വിശേഷങ്ങളുമായി സോഷ്യൽ മീഡിയയിൽ എപ്പോഴും ആക്റ്റീവ് ആണ് താരം. ഇപ്പോഴിതാ അശ്വതി പങ്കുവെക്കുന്ന പുതിയ വീഡിയോയാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്.
നാല്പതാം പിറന്നാൾ ആഘോഷിക്കുന്ന ഭർത്താവിന് ആശംസകൾ നേരുകയാണ് താരം. നിന്റെ പിന്നാലെ നടന്നതിൽ പിണങ്ങല്ലേ നീ എന്ന പാട്ടിന് ഭർത്താവിനെ മുന്നിലിരുത്തി നൃത്തം ചെയ്യുകയാണ് അശ്വതി. ഒപ്പം നടി നൽകിയിരിക്കുന്ന ക്യാപ്ഷനും ആരാധക ശ്രദ്ധ പിടിച്ചു പറ്റി. പാട്ടിലെ വരികളിൽ പറയുന്നത് പോലെ “അങ്ങനെ നാൻ സിനിമ കാണിച്ചു തന്നു… പലഹാരങ്ങൾ തന്നു… പിന്നെന്തു വേണം. നാല്പതാം വയസിനു ആശംസകൾ. ജീവിതം ആരംഭിക്കുന്നത് നാല്പതുകളില് ആണെന്നല്ലേ പറയാറ്… ആസ്വദിക്കൂ!!!! ജീവിതകാലം മുഴുവൻ നല്ല ഭക്ഷണവും, സന്തോഷവും നിലക്കാത്ത ചിരിയും ലഭിക്കാൻ ഇടയാകട്ടെ” എന്നാണ് അശ്വതി പറയുന്നത്.
യു എ ഇ യില്‍ ബിസിനസ്സ് ചെയ്യുന്ന ജെറിനാണ് അശ്വതിയുടെ ഭര്‍ത്താവ്. ഭര്‍ത്താവിനൊപ്പം അശ്വതിയും യുഎഇയില്‍ ആണ്. അതിനാലാണ് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുന്നത്. അടുത്തിടെ മക്കളെ നാട്ടിലാക്കി ജോലിക്ക് മടങ്ങുന്ന അശ്വതിയുടെയും ജെറിന്റെയും വീഡിയോ ആരാധകശ്രദ്ധ നേടിയിരുന്നു.
Last Updated Apr 29, 2024, 6:47 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]