തമിഴ് യുവതാരം കെൻ കരുണാസ് സംവിധായകനായി അരങ്ങേറ്റം കുറിച്ച “യൂത്ത്” സൂപ്പർ ഹിറ്റ് വിജയം നേടിയിരിക്കുകയാണ്. കെൻ കരുണാസ് തന്നെ നായകനായും വേഷമിട്ട
ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ് ആണ്. മലയാളത്തിലെയും ബോളിവുഡിലെയും വമ്പൻ ചിത്രങ്ങൾക്കൊപ്പം മാർച്ച് 19 ന് പ്രദർശനം ആരംഭിച്ച യൂത്ത് വമ്പൻ പ്രേക്ഷക പ്രതികരണമാണ് നേടിയത്.
വലിയ ചിത്രങ്ങളുടെ ഇടയിലും പ്രേക്ഷകർ നെഞ്ചോട് ചേർത്ത ഈ കൊച്ചു ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിലും ബ്ലോക്ക്ബസ്റ്റർ കളക്ഷൻ ആണ് സ്വന്തമാക്കുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ഗംഭീര പ്രതികരണം നേടുന്ന ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ്, വയലൻസും രക്തച്ചൊരിച്ചിലും ഇല്ലാതെ, ആദ്യാവസാനം പ്രേക്ഷകർക്ക് ചിരിച്ച് ആസ്വദിച്ചു കാണാവുന്ന പക്കാ എന്റെർറ്റൈനെർ ആണ് ഇതെന്നതാണ്.
ആഗോള ബോക്സ് ഓഫീസില് 50 കോടി ഇതിനികം യൂത്ത് നേടിയിട്ടുണ്ട് എന്നാണ് സാക്നില്ക്ക് റിപ്പോര്ട്ട് ചെയ്യുന്നത്. ആദ്യ ആഴ്ചയിൽ കേരളത്തിൽ നിന്നും ഗംഭീര കളക്ഷൻ നേടിയ ചിത്രം രണ്ടാം വാരത്തിലേക്കു കടന്നപ്പോഴും കേരളത്തിലെ നിറഞ്ഞ സദസ്സുകളിലാണ് പ്രദർശിപ്പിക്കുന്നത്.
കുടുംബ പ്രേക്ഷകർക്കും യുവ പ്രേക്ഷകർക്കും ഒരുപോലെ ടെൻഷനും പിരിമുറുക്കങ്ങളും മറന്ന് ചിരിച്ചു ആസ്വദിച്ചു കാണാവുന്ന ഈ ചിത്രത്തിന് ലഭിക്കുന്ന പ്രേക്ഷക പിന്തുണ, ഒരു കൊച്ചു ചിത്രത്തിന് ലഭിക്കുന്ന മഹാവിജയത്തിന് അടിവരയിടുന്നുണ്ട്. ചിത്രത്തിൽ മികച്ച പ്രകടനവുമായി തിളങ്ങി നിൽക്കുന്നത് മലയാളികളുടെ സ്വന്തം സുരാജ് വെഞ്ഞാറമൂട് ആണ് എന്നതും, കേരളത്തിൽ ചിത്രം നേടുന്ന ഗംഭീര വിജയത്തിന് ഒരു കാരണമായിട്ടുണ്ട്.
നായകനായ കെനിന്റെ അച്ഛൻ വേഷത്തിലാണ് സുരാജ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. നായകനായ കെൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരുടെ ഗംഭീര പ്രകടനമാണ് ചിത്രത്തെ ഏറെ രസകരമാക്കുന്നത്.
യുവത്വത്തിൻ്റെ ആഘോഷം സമ്മാനിക്കുന്ന ചിത്രം, പ്രേക്ഷകർ ഓരോരുത്തരും ഇഷ്ടപെടുന്ന രീതിയിൽ, സ്കൂൾ – കോളേജ് കാലഘട്ടവും അതിലുള്ള രസകരമായ നിമിഷങ്ങളും പ്രണയവും സൗഹൃദവും കുടുംബ ബന്ധങ്ങളുടെ വൈകാരികതയും എല്ലാം ഉൾപ്പെടുത്തിയാണ് കഥ പറയുന്നത്. ഫാമിലി ഫൺ, റൊമാന്റിക് കോമഡി, ഫീൽ ഗുഡ് തുടങ്ങി എല്ലാ രീതിയിലും പ്രേക്ഷകരെ ആദ്യാവസാനം ചിരിപ്പിച്ചു, രസിപ്പിച്ചു, വമ്പൻ തീയേറ്റർ വൈബ് സമ്മാനിക്കുന്ന രീതിയിലാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
വിനോദ ഘടകങ്ങൾ എല്ലാം കോർത്തിണക്കിയ ഒരു പക്കാ ഫെസ്റ്റിവൽ എന്റെർറ്റൈനെർ തീയേറ്റർ അനുഭവം ആണ് ചിത്രം നൽകുന്നത്. പ്രേക്ഷകർക്കൊപ്പം നിരൂപകരും മികച്ച അഭിപ്രായം നൽകുന്ന ചിത്രത്തിൽ മലയാളി താരം അനിഷ്മ അനിൽകുമാറാണ് നായികയായി എത്തുന്നത്.
ദേവദർശിനി ചേതൻ, പ്രിയാൻഷി യാദവ്, മീനാക്ഷി ദിനേശ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കെൻ കരുണാസ് തന്നെ രചനയും നിർവഹിച്ച ഈ സ്കൂൾ ടീനേജ് റൊമാന്റിക് കോമഡി ഡ്രാമ നിർമ്മിച്ചിരിക്കുന്നത് പാർവത എന്റർടൈൻമെൻറ്സിന്റെ ബാനറിൽ കറുപ്പയ്യ സി റാം, സുലോചന കുമാർ എന്നിവർ ചേർന്നാണ്.
തമിഴിലെ കോമഡി വേഷങ്ങളിലൂടെ പ്രശസ്തനായ കരുണാസിന്റെ മകനാണ് കെൻ. ചിത്രത്തിലെ ഗാനങ്ങളും സൂപ്പർ ഹിറ്റുകളാണ്.
ജി വി പ്രകാശ് കുമാർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. ഛായാഗ്രഹണം- വിക്കി, എഡിറ്റർ- നാഷ്, മ്യൂസിക് ജി വി പ്രകാശ് കുമാർ, ആക്ഷൻ- കലൈ കിങ്സൺ, കലാസംവിധായകൻ- രാമു തങ്കരാജ്, കോസ്റ്റ്യൂം ഡിസൈനർ – കാവ്യാ ശ്രീറാം, ക്രിയേറ്റീവ് പ്രൊഡ്യൂസർ- വിജയ് എംപി, പ്രൊഡക്ഷൻ ഹെഡ്- ചെല്ലദുരൈ ബി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – അരോകിയ വിക്ടോ പ്രിൻസ്.
എം , തേജേഷ് സുരേഷ്, അഡ്മിനിസ്ട്രേഷൻ എക്സിക്യൂട്ടീവ്- സുരേഷ് കുമാർ, വരികൾ- വിഘ്നേഷ് ശ്രീകാന്ത്, കെൻ കെ, ഈശ്വർ സന്താനലക്ഷ്മി, സൌണ്ട് ഡിസൈൻ- സിങ്ക് സിനിമ, സൌണ്ട് മിക്സ്- അരവിന്ദ് മേനോൻ, ഡിഐ- സുരേഷ് രവിയും (മാംഗോ പോസ്റ്റ്) ആണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

