
വീട്ടിൽനിന്ന് പൊലീസ് സ്പിരിറ്റ് പിടിച്ചു, ‘ഇപ്പോൾ വരാമെന്ന്’ വീട്ടുകാരോട് ഫോണിൽ; പിന്നാലെ ജീവനൊടുക്കി ജീപ്പ് ഡ്രൈവർ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൃശൂർ ∙ വീട്ടിൽനിന്നു പൊലീസ് സ്പിരിറ്റ് പിടിച്ചതിനു പിന്നാലെ ജീപ്പ് ഡ്രൈവർ ജീവനൊടുക്കി. പുത്തൂർ സ്വദേശി ജോഷി (52) ആണ് വീടിനു സമീപത്തെ പറമ്പിലെ ഷെഡ്ഡിൽ തൂങ്ങി മരിച്ചത്. ഒല്ലൂർ പൊലീസിനു ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഞായറാഴ്ച രാത്രി 7 മണിയോടെയാണ് റെയ്ഡ് നടന്നത്.
പൊലീസ് വീട്ടിലേക്ക് പോകുന്നത് സുഹൃത്തുക്കൾക്കൊപ്പം പറമ്പിൽ ചീട്ട് കളിച്ച് ഇരിക്കുകയായിരുന്ന ജോഷിയും സുഹൃത്തുക്കളും കണ്ടിരുന്നു. വീട്ടിൽ 5 കനാസ് സ്പിരിറ്റ് ഇരിപ്പുണ്ടെന്നും രക്ഷപ്പെടാൻ കഴിയമോയെന്നും ജോഷി ഈ സമയം സുഹൃത്തുക്കളോട് ചോദിച്ചു. വീട്ടുകാർ ഫോൺ വിളിച്ചപ്പോൾ പെട്ടെന്ന് വരാമെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്ത ജോഷിയെ ശേഷം ആരും കണ്ടിരുന്നില്ല.
പിന്നീട് നടത്തിയ തിരച്ചിലിലാണ് പറമ്പിലെ ഷെഡ്ഡിൽ ജോഷിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഞായറാഴ്ച രാവിലെയോടെയാണ് സ്പിറ്റ് എത്തിച്ചതെന്നാണ് വീട്ടുകാരുടെ മൊഴി. 150 ലീറ്റർ സ്പിരിറ്റാണ് ജോഷിയുടെ വീട്ടിൽനിന്നു പിടിച്ചെടുത്തത്. ജോഷിക്ക് നേരത്തെ ഷാപ്പ് നടത്തിപ്പ് ഉണ്ടായിരുന്നതായാണ് വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056)