
ബിജെപി സർക്കാർ രൂപീകരണം, ഡൽഹിയിൽ രാമരാജ്യത്തിന്റെ തുടക്കം: മുഖ്യമന്ത്രി രേഖ ഗുപ്ത
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ന്യൂഡൽഹി ∙ 27 വർഷത്തിനു ശേഷം ഡൽഹിയിൽ ബിജെപി സർക്കാർ രൂപീകരിച്ചത് തലസ്ഥാനത്തെ രാമരാജ്യത്തിന്റെ തുടക്കമാണെന്ന് ഡൽഹി മുഖ്യമന്ത്രി പിതംപുരയിൽ നടന്ന ഒരു ഘോഷയാത്രയിൽ പങ്കെടുക്കുത്ത് സംസാരിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ പരാമർശം. ‘‘ബിജെപി സർക്കാർ രൂപീകരണം ഡൽഹിയിൽ രാമരാജ്യത്തിന്റെ തുടക്കമാണ്. ഡൽഹി സൂര്യനെ പോലെ പ്രകാശിക്കണം. ജനങ്ങളുടെ ജീവിതം സന്തോഷവും സമൃദ്ധിയും കൊണ്ട് നിറയണം.’’ – രേഖ ഗുപ്ത പറഞ്ഞു.
70 നിയമസഭാ സീറ്റുകളിൽ 48 എണ്ണം നേടിയാണ് ഫെബ്രുവരിയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിനൊടുവിൽ ബിജെപി അധികാരത്തിലെത്തിയത്. 1998 ന് ശേഷം ആദ്യമായാണ് ഡൽഹിയിൽ സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയത്. 22 സീറ്റുകൾ നേടാൻ കഴിഞ്ഞ ആം ആദ്മി പാർട്ടിയുടെ ഒരു ദശാബ്ദക്കാലത്തെ ഭരണം അവസാനിപ്പിച്ചാണ് ബിജെപി തിരിച്ചുവരവ് നടത്തിയത്.