
ചെന്നൈ: കാര്‍ത്തി നായകനാകുന്ന സർദാർ 2 സിനിമയില്‍ സംഗീത സംവിധായകൻ യുവാൻ ശങ്കർ രാജ സംഗീതം നൽകുമെന്നാണ് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നത്. എന്നാൽ, ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, യുവാൻ പദ്ധതിയിൽ നിന്ന് പിന്മാറിയതായും സാം സി.എസ് പകരം സംഗീതം നല്‍കും എന്നാണ് വിവരം. ഒടിടി പ്ലേയാണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
2022-ൽ പുറത്തിറങ്ങിയ ഒരു സ്പൈ ആക്ഷൻ ത്രില്ലറാണ് സർദാർ. പിഎസ് മിത്രന് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചത്. ചിത്രം വന്‍ വിജയം നേടിയതിന് പിന്നാലെ നിർമ്മാതാക്കൾ ചിത്രത്തിന്റെ രണ്ടാം ഭാഗം പ്രഖ്യാപിച്ചിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ ചെന്നൈയില്‍ പുരോഗമിക്കുകയാണ്.
2022 ല്‍ ആദ്യഭാഗത്തിന് സംഗീതം നല്‍കിയത് ജിവി പ്രകാശ് കുമാര്‍ ആയിരുന്നു. യുവാൻ ശങ്കർ രാജ രണ്ടാം ഭാഗത്തിന് സംഗീതം നല്‍കും എന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ സാം സി.എസ്. ആയിരിക്കും ചിത്രത്തിലെത്തുക എന്നാണ് ഏറ്റവും പുതിയ സോഷ്യൽ മീഡിയ റിപ്പോർട്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ചിത്രത്തിന്റെ അണിയറക്കാര്‍ ഇതുവരെ നൽകിയിട്ടില്ല.
കാര്‍ത്തിയുടെ വന്‍ ഹിറ്റായിരുന്ന കൈതിയുടെ സംഗീത സംവിധായകനാണ് സാം സിഎസ്. ഇതിന് പുറമേ വന്‍ വിജയം നേടിയ പുഷ്പ 2വിന്റെ അവസാനഘട്ട സംഗീതവും ചെയ്തത് സാം സിഎസ് ആണ്. ദേവി ശ്രീ പ്രസാദ് അവസാന നിമിഷം തിരക്കുകളിലായതിനാലാണ് സാം സിഎസ് ഈ ദൗത്യം ഏറ്റെടുത്തത്.
മലയാളത്തില്‍ ആര്‍ഡിഎക്സ് അടക്കം ഹിറ്റ് ചിത്രങ്ങള്‍ സാം സിഎസ് ചെയ്തിട്ടുണ്ട്. അതേ സമയം സര്‍ദാര്‍ 2വില്‍ മാളിവിക മോഹനന് നായികയായി എത്തും. കാര്‍ത്തി ആദ്യചിത്രത്തിലെ പോലെ തന്നെ ഇരട്ട വേഷത്തിലാകും എത്തുക. എസ്ജെ സൂര്യ ചിത്രത്തില്‍ പ്രധാന വേഷം ചെയ്യും. ചിത്രം ഈ വര്‍ഷം
ധനുഷിന്റെ സംവിധാനത്തില്‍ അജിത്ത്, തമിഴകം കാത്തിരിക്കുന്ന ചിത്രം നടക്കുമോ?: നിര്‍മ്മാതാവ് പറഞ്ഞത്
‘ദാ, പുതിയ നാഷണല്‍ ക്രഷ്’: സോഷ്യല്‍ മീഡിയ കീഴടക്കിയ സുന്ദരി കയാഡു ലോഹര്‍ ആരാണ്?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]