
‘കോൺഗ്രസ് നയങ്ങൾ നക്സലിസത്തെ പ്രോത്സാഹിപ്പിച്ചു, 60 വർഷം രാജ്യം ഭരിച്ച പാർട്ടി എന്താണ് ചെയ്തത്?’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റായ്പുർ ∙ ഛത്തീസ്ഗഡിലും മറ്റു സംസ്ഥാനങ്ങളിലും പതിറ്റാണ്ടുകളായി മാവോയിസത്തിന് പ്രോത്സാഹനം ലഭിച്ചത് കോൺഗ്രസിന്റെ നയങ്ങൾ കാരണമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിലാസ്പൂർ ജില്ലയിലെ മൊഹ്ഭത്ത ഗ്രാമത്തിൽ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. സ്ഥിതിഗതികൾ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. മാവോയിസ്റ്റ് ബാധിത പ്രദേശങ്ങളിൽ സമാധാനത്തിന്റെ ഒരു പുതിയ യുഗം ആരംഭിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘‘പതിറ്റാണ്ടുകളായി, കോൺഗ്രസിന്റെ നയങ്ങൾ കാരണം ഛത്തീസ്ഗഡ് ഉൾപ്പെടെ നിരവധി സംസ്ഥാനങ്ങളിൽ നക്സലിസത്തിന് പ്രോത്സാഹനം ലഭിച്ചു. വികസനത്തിൽ പിന്നാക്കം നിൽക്കുന്ന ഏതു പ്രദേശമാണോ അവിടെയാണ് നക്സലിസം തഴച്ചുവളർന്നത്. എന്നാൽ 60 വർഷം രാജ്യം ഭരിച്ച പാർട്ടി എന്താണ് ചെയ്തത്? അത്തരം ജില്ലകളെ പിന്നാക്ക ജില്ലകളായി പ്രഖ്യാപിക്കുകയും ഉത്തരവാദിത്തത്തിൽ നിന്ന് പിന്തിരിയുകയും ചെയ്തു. മാവോയിസ്റ്റ് അക്രമത്തിൽ നിരവധി അമ്മമാർക്ക് അവരുടെ പ്രിയപ്പെട്ട മക്കളെയും നിരവധി സഹോദരിമാർക്ക് അവരുടെ സഹോദരങ്ങളെയും നഷ്ടപ്പെട്ടു.’’ – നരേന്ദ്ര മോദി പറഞ്ഞു.
മുൻ സർക്കാരുകളുടെ നിസംഗത എരിതീയിൽ എണ്ണയൊഴിക്കുന്നത് പോലെയായിരുന്നു. കോൺഗ്രസ് സർക്കാർ ദരിദ്രരായ ആദിവാസികളുടെ സൗകര്യങ്ങൾ ഒരിക്കലും ശ്രദ്ധിച്ചില്ല. ഡബിൾ എൻജിൻ സർക്കാരിന്റെ കീഴിൽ ഛത്തീസ്ഗഢിലെ സ്ഥിതി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. വികസന, ക്ഷേമ പ്രവർത്തനങ്ങൾ കാരണം, നക്സൽ ബാധിത പ്രദേശങ്ങളിൽ സമാധാനത്തിന്റെ ഒരു പുതിയ യുഗം ദൃശ്യമാകുന്നെന്നും പ്രധാനമന്ത്രി പറഞ്ഞു.