
സ്വർണവില റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ്. അമേരിക്കൻ പ്രെസിഡന്റായി ഡൊണാൾഡ് ട്രംപ് എത്തിയതോടുകൂടി സ്വർണവില നിലംതൊട്ടിട്ടില്ല. ട്രംപിന്റെ വ്യാപാര നയങ്ങൾ തന്നെയാണ് കാരണം. ആഗോള വ്യാപാര യുദ്ധത്തിന് ട്രംപ് തിരികൊളുത്തിയതോടെ സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിന്റെ ഡയമണ്ട് കൂടി, വിലയും ഉയർന്നു. നിക്ഷേപം എന്ന തരത്തില്‍ പരിഗണിക്കുമ്പോള്‍ സ്വര്‍ണ്ണം എത്രത്തോളം നല്ലൊരു തെരഞ്ഞെടുപ്പാണെന്ന് നോക്കാം
ആഭരണങ്ങളായോ നാണയങ്ങളായോ ഒക്കെയാണ് സാധാരണ സ്വര്‍ണ്ണം വാങ്ങാറുള്ളതെങ്കിലും ഇപ്പോള്‍ സുരക്ഷിതമായ നിക്ഷേപമെന്ന കണക്കില്‍ സ്വര്‍ണ്ണം വാങ്ങാനുള്ള വഴിയാണ് എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകള്‍ (ഇ.ടി.എഫ്). യാഥാര്‍ത്ഥ സ്വര്‍ണ്ണം വാങ്ങുന്നതിന് പകരം എക്സ്ചേഞ്ച് ട്രേഡ് ഫണ്ടുകളില്‍ നിക്ഷേപിക്കാം. ഡീമാറ്റ് അക്കൗണ്ടുകള്‍ വഴി അതത് ദിവസത്തെ വില അനുസരിച്ച് സ്വര്‍ണ്ണം വാങ്ങി വെര്‍ച്വലായി സൂക്ഷിക്കാം. നിങ്ങളുടെ ഡിജിറ്റല്‍ അക്കൗണ്ടില്‍ മാത്രം സൂക്ഷിക്കപ്പെടുന്ന ഈ വെര്‍ച്വല്‍ സ്വര്‍ണ്ണം മോഷണം പോകുമെന്ന ഭയം വേണ്ട. വില കൂടുന്നത് അനുസരിച്ച് നിങ്ങള്‍ക്ക് ഓണ്‍ലൈനായി തന്നെ വില്‍ക്കുകയും ചെയ്യാമെന്നതാണ് ഇതിന്റെ സവിശേഷത.
ഗോള്‍ഡ് ഇടിഎഫില്‍ നിക്ഷേപിക്കുക എന്നാല്‍ ഇലക്ട്രോണിക് രൂപത്തില്‍ സ്വര്‍ണ്ണം വാങ്ങുന്നു എന്നാണ് അര്‍ത്ഥമാക്കുന്നത്. സ്വര്‍ണ്ണ വിലകളെ അടിസ്ഥാനമാക്കിയുള്ളതും സ്വര്‍ണ്ണ ബുള്ളിയനില്‍ (ഭൗതിക സ്വര്‍ണ്ണം) നിക്ഷേപിക്കുന്നതുമായ നിക്ഷേപമാണ് ഗോള്‍ഡ് ഇടിഎഫ്. ഒരു യൂണിറ്റ് ഗോള്‍ഡ് ഇടിഎഫ് 1 ഗ്രാം സ്വര്‍ണ്ണത്തിന് തുല്യമാണ്, ഇത് ഡീമാറ്റ് രൂപത്തിലോ പേപ്പര്‍ രൂപത്തിലോ സൂക്ഷിക്കാം. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലും ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിലും ഗോള്‍ഡ് ഇടിഎഫുകള്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട്, മറ്റ് ഏതൊരു കമ്പനിയുടെയും സ്റ്റോക്ക് പോലെയാണ് ഇവ വ്യാപാരം നടത്തുന്നത്. മറ്റ് ഓഹരികള്‍ ട്രേഡ് ചെയ്യുന്നതുപോലെ, ബിഎസ്ഇ, എന്‍എസ്ഇ എന്നിവയുടെ ക്യാഷ് വിഭാഗത്തില്‍ ഇത് വാങ്ങുകയും വില്‍ക്കുകയും ചെയ്യാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]