
ട്രെയിൻ ഇടിച്ച് മരിച്ചയാളുടെ പഴ്സിൽ നിന്ന് പണം മോഷ്ടിച്ചു; എസ്ഐയെ സസ്പെൻഡ് ചെയ്തു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ ട്രെയിൻ ഇടിച്ചു മരിച്ചയാളുടെ പഴ്സിൽ നിന്നു പണം മോഷ്ടിച്ച സംഭവത്തിൽ എസ്ഐയെ സസ്പെൻഡ് ചെയ്തു. ആലുവ ഈസ്റ്റ് സ്റ്റേഷനിലെ എസ്ഐ സലീമിനെയാണ് റൂറൽ എസ്പി സസ്പെൻഡ് ചെയ്തത്. ട്രെയിൻ ഇടിച്ചു മരിച്ച രാജസ്ഥാൻ സ്വദേശിയുടെ പഴ്സിൽ ഉണ്ടായിരുന്ന 8,000 രൂപയിൽനിന്ന് 1,000 രൂപയാണ് എസ്ഐ എടുത്തത്. മോഷണം സിസിടിവിയിൽ വ്യക്തമായിരുന്നു. തുടർന്നാണ് എസ്ഐയെ സസ്പെൻഡ് ചെയ്തത്.