
‘കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ ആശാ വർക്കർമാർക്ക് അധിക വേതനം നൽകണം’; കെ.സുധാകരന്റെ നിർദേശം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങൾ സാമ്പത്തിക സ്ഥിതി പരിഗണിച്ച് അധിക വേതനം നൽകണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ നിർദേശം. തനതു ഫണ്ടിൽനിന്നു പണം കണ്ടെത്താനാണ് നിർദേശം. സാമ്പത്തിക പ്രതിസന്ധിമൂലം ദുരിതമനുഭവിക്കുന്ന ആശാവർക്കർമാർക്ക് ഈ തീരുമാനം ഗുണകരമാകുമെന്ന് ജനറൽ സെക്രട്ടറി എം.ലിജു അയച്ച സർക്കുലറിൽ പറയുന്നു.
ആശാവർക്കർമാരുടെ സമരത്തോട് സർക്കാർ നിരുത്തരവാദപരമായ സമീപനമാണു സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി ചർച്ചയ്ക്കു തയാറാകുന്നില്ലെന്നും സർക്കുലറിൽ കുറ്റപ്പെടുത്തുന്നുണ്ട്. കോൺഗ്രസ് ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ചിലത് നേരത്തെ തന്നെ ആശാവർക്കർമാർക്കുള്ള ഓണറേറിയം വർധിപ്പിച്ചിരുന്നു.
സെക്രട്ടേറിയറ്റിനു മുന്നിൽ കേരള ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ നടത്തുന്ന സമരം നാളെ 50 ദിവസം പൂർത്തിയാകാനിരിക്കെയാണ് കെപിസിസി പ്രസിഡന്റിന്റെ നിർദേശം പുറത്തുവന്നിരിക്കുന്നത്. നാളെ മുടി മുറിച്ച് പ്രതിഷേധിക്കാനാണ് സമരം ചെയ്യുന്ന ആശാ വർക്കർമാരുടെ നീക്കം. അൻപതിലധികം ആശാ വർക്കർമാരാണ് മുടിമുറിക്കുക. ജില്ലകളിൽ ശക്തമായ സമരപരിപാടികളും സംഘടിപ്പിക്കും.