
സൗബിൻ ഷാഹിറും ദീപക് പറമ്പേലും പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘തട്ടും വെള്ളാട്ടം’ എന്നാണ് സിനിമയുടെ പേര്. തെയ്യത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മൃദുല്‍ നായരാണ്. അഖിൽ കെയും മൃദുലും ചേർന്നാണ് രചന നിർവഹിച്ചിരിക്കുന്നത്. സിംഹത്തിന്റെ കഥ, മുത്തപ്പന് തുടങ്ങിയ നോവലുകള്‍ എഴുതിയ സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവാണ് അഖില്‍. മനോജ് കുമാർ ഖതോയ് ആണ് ഛായാഗ്രാഹണം.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സജിമോൻ പ്രഭാകർ. സംഗീത സംവിധായകൻ: മണികണ്ഠൻ അയ്യപ്പ. എഡിറ്റർ: സൂരജ്. ഇഎസ്. കലാസംവിധാനം: അജയ് മങ്ങാട്. മേക്കപ്പ്: റോഷൻ എൻ.ജി. കോസ്റ്റ്യൂം സ്റ്റൈലിസ്റ്റ്: ലിജി പ്രേമൻ. പ്രൊഡക്ഷൻ കൺട്രോളർ: രാധാകൃഷ്ണൻ ചേലേരി. സൗണ്ട് ഡിസൈനർ: രാമഭദ്രൻ ബി. പിആർഒ: മഞ്ജു ഗോപിനാഥ്. സ്റ്റിൽ: റിഷാജ് മുഹമ്മദ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ: ടി വി രഞ്ജിത്ത്. അസോസിയേറ്റ് ഡയറക്ടർ : ജോഷി മേടയിൽ.പോസ്റ്റർ ഡിസൈൻ: എസ്.കെ.ഡി.
‘റിലീസിന് മുമ്പ് മോഹന്‍ലാല്‍ എമ്പുരാൻ കണ്ടില്ല, അദ്ദേഹം മാപ്പ് പറയും’; മേജര്‍ രവി
അതേസമയം, ‘മച്ചാന്റെ മാലാഖ’ എന്ന ചിത്രമാണ് സൗബിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത്. നമിതാ പ്രമോദ് നായികയായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ബോബൻ സാമുവൽ ആയിരുന്നു. ഷീലു എബ്രഹാം അവതരിപ്പിച്ച ചിത്രം നിർമ്മിച്ചത് അബാം മൂവീസിൻ്റെ ബാനറിൽ ഏബ്രഹാം മാത്യുവാണ്. ദിലീഷ് പോത്തൻ, ശാന്തികൃഷ്ണ മനോജ്.കെ.യു, വിനീത് തട്ടിൽ,അൽഫി പഞ്ഞിക്കാരൻ സുദർശൻ, ശ്രുതി ജയൻ, ആര്യ എന്നിവരും ചിത്രത്തിൽ വേഷമിട്ടിരുന്നു. ജക്സൻ ആന്റണിയുടേതായിരുന്നു കഥ. കൂലി എന്ന തമിഴ് ചിത്രത്തിലും സൗബിന് അഭിനയിക്കുന്നുണ്ട്. രജനികാന്ത് ആണ് നായകന്. ലോകേഷ് ആണ് സംവിധാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]