
ന്യൂയോര്‍ക്ക്: മുന്‍ ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്സണെ അമേരിക്കന്‍ ക്രിക്കറ്റ് ടീമില്‍ ഉള്‍പ്പെടുത്തി. കാനഡയുമായുള്ള ടി20 മത്സര പരമ്പരയിലേക്കാണ് കോറി ആന്‍ഡേഴ്സണെ ഉള്‍പ്പെടുത്തിയത്. അമേരിക്കയില്‍ വെച്ച് നടക്കുന്ന ടി20 ലോകകപ്പിലും താരം കളിക്കും. അന്താരാഷ്ട്ര മത്സരങ്ങളില്‍ ന്യൂസിലന്‍ഡിനായി 2280 റണ്‍സ് നേടിയ താരമാണ് കോറി ആന്ഡേഴ്സണ്. രണ്ട് സെഞ്ചുറികളും 10 അര്‍ധ സെഞ്ച്വറികളും താരത്തിന്റെ പേരിലുണ്ട്.
93 മത്സരങ്ങളില്‍ നിന്ന് 90 വിക്കറ്റും നേടിയിട്ടുണ്ട്. 33 വയസുകാരനായ താരം 2018 ലാണ് ന്യൂസിലന്‍ഡിനായി അവസാനം കളിച്ചത്. 5 വര്‍ഷമായി അമേരിക്കയിലെ മേജര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ താരം കളിക്കുന്നുണ്ട്. ഐപിഎല്ലില്‍ മുബൈ ഇന്ത്യന്‍സിനായും ആര്‍സിബിക്കായും കളിച്ചിട്ടുണ്ട്. എംഎല്‍സി പ്രഖ്യാപനത്തിന് ശേഷം അമേരിക്കയിലേക്ക് കുടിയേറിയ ഒരു കൂട്ടം കളിക്കാര്‍ ഇപ്പോള്‍ യുഎസ്എയെ പ്രതിനിധീകരിക്കാന്‍ യോഗ്യരാണ്.
പുതുതായി ഉള്‍പ്പെടുത്തിയിട്ടുള്ള നിരവധി പുതുമുഖങ്ങളില്‍ ഒരാളാണ് ആന്ഡേഴ്സണ്. ഇന്ത്യയുടെ മുണ് അണ്ടര്‍ 19 താരം ഹര്‍മീത് സിംഗ്, മിലിന്ദ് കുമാര്‍, നിതീഷ് കുമാര്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള ആന്‍ഡ്രീസ് ഗൗസ്, ഷാഡ്ലി വാന്‍ ഷാല്‍ക്വിക് എന്നിവരും ടീമില്‍ ഇടം നേടിയിട്ടുണ്ട്. അതേസമയം, ഇന്ത്യുടെ മുന്‍ അണ്ടര്‍ 19 ടീം ക്യാപ്റ്റന്‍ ഉന്മുക്ത് ചന്ദിന് ടീമില്‍ ഇടം നേടാനായില്ല. മൊനാങ്ക് പട്ടേലാണ് ടീമിനെ നയിക്കുന്നത്. ആരോണ്‍ ജോണ്‍സാണ് വൈസ് ക്യാപ്റ്റന്‍.
യുഎസ്എ സ്ക്വാഡ്: മൊനാങ്ക് പട്ടേല്‍ (ക്യാപ്റ്റന്‍), ആരോണ്‍ ജോണ്‍സ് (വൈസ് ക്യാപ്റ്റന്‍), കോറി ആന്ഡേഴ്സണ്, ഗജാനന്ദ് സിംഗ്, ജെസ്സി സിംഗ്, സൗരഭ് നേത്രവല്‍ക്കര്‍, നിസര്‍ഗ് പട്ടേല്‍, സ്റ്റീവന്‍ ടെയ്ലര്, ആന്‍ഡ്രീസ് ഗൗസ്, ഹര്‍മീത് സിംഗ്, ഷാഡ്ലി വാന്‍ ഷാല്‍ക്വിക്, നോസ്തുഷ് കെഞ്ചിഗെ, മിലിന്ദ് കുമാര്‍ നിതീഷ് കുമാര്‍, ഉസ്മാന് റഫീഖ്.
Last Updated Mar 30, 2024, 3:32 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]