
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയതാണ് ‘കൂൺ’ അഥവാ മഷ്റൂം. പ്രോട്ടീന്‍, അമിനോ ആസിഡുകള്‍, വിറ്റാമിന്‍ ഡി, ബി2, ബി3 എന്നിവ കൂണില്‍ അടങ്ങിയിട്ടുണ്ട്. ദിവസവും കൂണ് കഴിക്കുന്നത് വിറ്റാമിന്‍ ഡിയുടെ അഭാവം ഉള്ളവര്‍ക്ക് ഏറെ ഗുണം ചെയ്യും. വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഒരു ഭക്ഷണമാണ് കൂൺ. അതിനാല്‍ വിറ്റാമിന്‍ ഡി ലഭിക്കാനായി കുട്ടികള്‍ക്ക് മഷ്റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ കൂണ് പ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശരീരത്തിന് ഊര്‍ജം പകരാനും സഹായിക്കും. അതുപോലെ തന്നെ കുടലിന്റെ ആരോഗ്യത്തിനും ഇവ നല്ലതാണ്. സോഡിയം കുറവും പൊട്ടാസ്യം അടങ്ങിയതുമായ മഷ്റൂം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ സഹായിക്കും. ചീത്ത കൊളസ്ട്രോളായ എൽഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാനും മഷ്റൂമിന് കഴിവുണ്ട്. കൂണിലുള്ള നാരുകൾ, പൊട്ടാസ്യം, വിറ്റാമിനുകള്‍ എന്നിവ ഹൃദയാരോഗ്യത്തിനും നല്ലതാണ്.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഒരു ഭക്ഷണമാണ് മഷ്റൂം. 100 ഗ്രാം മഷ്റൂമിൽ മൂന്ന് ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. മഷ്റൂം കഴിക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. ഇവയുടെ കലോറിയും കുറവാണ്. അതുവഴി വണ്ണം കുറയ്ക്കാം. നാരുകള്‍ ധാരാളം അടങ്ങിയ കൂണ് പ്രമേഹ രോഗികള്‍ക്കും ഡയറ്റില്‍ ഉള്‍പ്പെടുത്താം. ബീറ്റാ കരോട്ടിന്‍, വിറ്റാിന്‍ എ തുടങ്ങിയവ അടങ്ങിയ മഷ്റൂം കാഴ്ചശക്തി കൂട്ടാനും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്. കാത്സ്യം ധാരാളം അടങ്ങിയ മഷ്റൂം എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ശരീരത്തിന്റെ മാത്രമല്ല, മാനസികാരോഗ്യത്തിനും കൂണ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]