
ദുബൈ: 95 ശതമാനം വരെ വിലക്കുറവുമായി ദുബൈയിൽ ഗ്രേറ്റ് ഓൺലൈൻ സെയിലിന് തുടക്കമായി. വിവിധ ഓൺലൈൻ വ്യാപാര പ്ലാറ്റ്ഫോമുകൾ ഒരുമിച്ച് അണിനിരക്കുന്ന ഈ ഷോപ്പിങ് അവസരം ഉപഭോക്താക്കൾക്ക് തങ്ങൾക്ക് പ്രിയപ്പെട്ട ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ സ്വന്തമാക്കാൻ മികച്ച അവസരമാണ്. മാർച്ച് 29 വെള്ളിയാഴ്ച ആരംഭിച്ച ഗ്രേറ്റ് ഓൺലൈൻ സെയിലിൽ ഇത്തവണ എഴുപതിലധികം ഓൺലൈൻ വ്യാപാരികളാണ് പങ്കെടുക്കുന്നത്.
ഇലക്ട്രോണിക്സ് സാധനങ്ങൾ, ഫാഷൻ, കുട്ടികളുടെ വസ്ത്രങ്ങളും മറ്റ് ഉത്പന്നങ്ങളും എന്നിങ്ങനെ ഏതാണ്ടെല്ലാ മേഖലകളിൽ നിന്നുമുള്ള സാധനങ്ങൾ വൻ വിലക്കുറവിൽ വാങ്ങാം. ദുബൈയിലെ ജനങ്ങൾക്ക് തങ്ങളുടെ പെരുന്നാൾ ഷോപ്പിങിന് മികച്ച പ്രാദേശിക, അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളിൽ നിന്ന് ഇഷ്ട സാധനങ്ങൾ വാങ്ങാനുള്ള അവസരം ഒരുങ്ങിയതായി ഗ്രേറ്റ് ഓൺലൈൻ സെയിലിന്റെ സംഘാടകരായ ദുബൈ ഫെസ്റ്റിവൽസ് ആന്റ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെറ്റിലെ റീട്ടെയിൽ ആന്റ് സ്ട്രാറ്റജിക് അലയൻസ് വിഭാഗം വൈസ് പ്രസിഡന്റ് മുഹമ്മദ് ഫറാസ് പറഞ്ഞു. പെരുന്നാളിന് സമ്മാനങ്ങൾ വാങ്ങാനോ, വീട് അലങ്കരിക്കാനോ, പുതിയ ഫർണിച്ചറുകളും തുണികളും വാങ്ങാനോ എന്നിങ്ങനെ എന്താണ് മനസിലുള്ളതെങ്കിലും അതിനൊക്കെയുള്ള അവസരമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം നടന്ന രണ്ടാമത് ഗ്രേറ്റ് ഓൺലൈൻ സെയിലിൽ ആമസോൺ, നൂൻ, നംഷി, മാൾ ഓഫ് എമിറേറ്റ്സ് എന്നിവ ഉൾപ്പെടെ ഏതാണ്ട് 65 വ്യാപാര സ്ഥാപനങ്ങളാണ് പങ്കെടുത്തത്. ഇത്തവണ 77 സ്ഥാപനങ്ങൾ ഫെസ്റ്റിവൽ സെയിലിൽ പങ്കെടുക്കുന്നു. കഴിഞ്ഞ തവണത്തെ വൻ വിജയമാണ് കൂടുതൽ വ്യാപാരികളെയും ഉപഭോക്താക്കളെയും ഗ്രേറ്റ് ഓൺലൈൻ സെയിലിലേക്ക് അകർഷിക്കുന്നതെന്നും അധികൃതർ അവകാശപ്പെട്ടു. ജി.ഒ.എസ് വെബ്സൈറ്റിൽ പ്രവേശിച്ച് വിവരങ്ങൾ നൽകി രജിസ്റ്റര് ചെയ്താൽ വൻ ഡിസ്കൗണ്ടുകൾ ലഭിക്കുന്ന പ്രൊമോ കോഡുകൾ കിട്ടും. എല്ലാ ദിവസും ഓരോരുത്തരെ വീതം തെരഞ്ഞെടുത്ത് 10,000 ദിർഹനം സമ്മാനവും ലഭിക്കും.
Last Updated Mar 30, 2024, 4:57 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]